ബെംഗളൂരു: കന്നട സിനിമാ താരങ്ങള്‍ക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. വ്യാഴാഴ്ച മുതല്‍ താരങ്ങളുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. 28 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുകയാണെന്നാണ് വിവരം. ചിത്രങ്ങളുടെ നിര്‍മാണം, വിതരണം, ടിക്കറ്റ് വില്‍പ്പന , സാറ്റ്‌ലൈറ്റ് വരുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നുണ്ട്.
ശിവരാജ് കുമാര്‍, പുനീത് രാജ്കുമാര്‍, കിച്ചാ സുദീപ്, യഷ് തുടങ്ങി കന്നഡ സൂപ്പര്‍ താരങ്ങളുടെ വസതികളും ഇവരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ പ്രഭാസിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. സിനിമയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നും സംഘം അന്വേഷിക്കുന്നു. യഷ് ഒഴികെയുള്ള മറ്റു താരങ്ങളുടെ വീടുകളിലെ റെയ്ഡ് പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. നിര്‍മാതാക്കളായ റോക്ക് ലൈന്‍ വെങ്കിടേഷ്, സിആര്‍ മനോഹര്‍, വിജയ് കിരങ്ഗുരു എന്നിവരുടെ വസതികളിലും ഓഫീസിലും അദായ നികുതി വകുപ്പ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ട്. പരിശോധന നടക്കുന്നതിനിടെ പുറത്ത് പോകാനോ ഫോണ്‍ ഉപയോഗിക്കാനോ ഇവര്‍ക്ക് അനുവാദമില്ല. കുടുംബാംഗങ്ങളും വീട്ടില്‍ തുടരുകയാണ്.
നിര്‍മാതാവ് ശിവരാജ് കുമാറിന്റെ ഭാര്യ ഗീതയെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതിനിടെ പ്രതിഷേധവുമായി എത്തിയ ആരാധകരെ പോലീസ് വിരട്ടിയോടിച്ചു. കന്നഡ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ ആദായ നികുതി റെയിഡാണിത്.