പിറന്നാള്‍ ദിനത്തില്‍ നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; രാജകുമാരിയായി തിളങ്ങി ലേഡി സൂപ്പര്‍സ്റ്റാര്‍

പിറന്നാള്‍ ദിനത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൈറാ നരസിംഹ റെഡ്ഡിയിലെ നയന്‍സിന്റെ കിടിലന്‍ ലുക്ക് കണ്ട് ആരാധകര്‍ സന്തോഷിച്ചിരിക്കുകയാണ്. രാജകുമാരിയായി എത്തുന്ന താരം ചിരഞ്ജീവിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.

ആര് കോടിയിലധികം രൂപയാണ് നയന്‍സ് ചിത്രത്തിനായി കൈപ്പറ്റിയത്. സിദ്ദമ്മ എന്ന രാജകുമാരിയായാണ് നയന്‍സ് ചിത്രത്തില്‍ എത്തുന്നത്. റായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സൈരാ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രോഡക്ഷന്‍ കമ്പനിയാണ് .
വന്‍താരനിരയാണ് ചിത്രത്തില്‍. ചിരഞ്ജീവിക്കൊപ്പം കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top