ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും അവസരം നിഷേധിച്ചിട്ടുണ്ട്; നടനായി വളര്‍ന്ന കഥ പറഞ്ഞ് വിജയ് സേതുപതി

സിനിമയില്‍ താരമാകുന്നതിന് മുമ്പ് വളരെ കഷ്ടപ്പെട്ട നടനാണ് വിജയ് സേതുപതി. ഇപ്പോള്‍ ഹിറ്റുകളില്‍ നിന്ന് മെഗാ ഹിറ്റുകളിലൂടെയാണ് താരത്തിന്റെ വളര്‍ച്ചയെങ്കിലും കഷ്ടപ്പാട് നിറഞ്ഞ ഇന്നലകളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ‘ഒരിക്കല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് ലഭിക്കാതിരുന്ന വ്യക്തിയാണ് ഞാന്‍. ഒരു സാധാരണക്കാരനില്‍ നിന്ന് സിനിമയില്‍ ഈ നില വരെ ഞാന്‍ എത്തിയത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല’ എന്നാണ് മക്കള്‍ സെല്‍വന്‍ ആയി അറിയപ്പെടുന്ന വിജയ് സേതുപതി പറയുന്നത്. വര്‍ഷങ്ങളോളം ജുനിയര്‍ ആര്‍ട്ടിസ്റ്റായി കഷ്ടപ്പെട്ട അദ്ദേഹം ഒരിക്കല്‍ പോലും മികച്ച നടനാവുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല.

”താരമാകാനല്ല കഥാപാത്രമാകാനാണ് താന്‍ ഓരോ സിനിമയിലും ശ്രമിക്കുന്നത്. സ്വാഭാവികമായ ശൈലി പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കലും പ്രത്യേകമായൊരു ശൈലി പിന്തുടര്‍ന്നിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല”- ആരാധകരുടെ പ്രിയപ്പെട്ട താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനയത്തെ ഗൗരവമായിട്ടാണ് കാണുന്നത്. പരാജയപ്പെട്ടാലും വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ല. ഒരു അഭിനേതാവ് അങ്ങനെയാവണമെന്നാണ് എന്റെ അഭിപ്രായം എത്രത്തോളം സമയം സിനിമയില്‍ ഉണ്ടെന്നല്ല ആ കഥാപാത്രത്തിന്റെ സ്വാധീനമാണ് പ്രധാനം. വ്യക്തമായ ലക്ഷ്യ ബോധമുള്ള റോളുകള്‍ ആവശ്യപ്പെടുന്നത് പോലെ രൂപത്തിലും അഭിനയ ശൈലിയിലും മാറ്റം കൊണ്ടുവരുന്ന സിനിമയ്ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

Top