പിങ്ക് ബ്ലൗസും നീല സാരിയുമിട്ട് ചിത്രീകരണ വേളയില്‍ നൃത്തം ചെയ്ത് വിജയ് സേതുപതി

ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. ചിത്രീകരണ വേളയില്‍ പിങ്ക് ബ്ലൗസും നീല സാരിയുമണിഞ്ഞ് സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ ശില്‍പ എന്ന ട്രാന്‍സ് വുമണായാണ് വിജയ് സേതുപതി എത്തുന്നത്.

ശില്‍പ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയോടൊപ്പമുള്ള ആദ്യ ദിവസം എന്ന തലക്കെട്ടോടെയാണ് വിജയ് സേതുപതി താന്‍ നൃത്തം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തത്. അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ നാമം. പിന്നീട് സൂപ്പര്‍ ഡിലക്‌സ് എന്ന് പേര് മാറ്റുകയായിരുന്നു. രമ്യ കൃഷ്ണന്‍, സാമന്ത അകിനേനി, മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനാണ് അവസാനമായി തിയേറ്ററില്‍ എത്തിയ ഫഹദ് ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ കാണാം

https://www.facebook.com/VijaySethupathi.Official/videos/250522769143845/

Top