പിറന്നാളിന് കിടിലന്‍ ലുക്കില്‍ വിജയ് സേതുപതി: ആരാധകര്‍ ആവേശത്തില്‍

ഇന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ജന്മദിനമാണ്. സോഷ്യല്‍മീഡിയയിലാകെ ആഘോഷമാണ് ആരാധകരുടെ. പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം.തന്റെ തെലുങ്ക് ചിത്രമായ സ്യേ റാ നരസിംഹ റെഡിയിലെ കിടിലന്‍ ലുക്കുമായാണ് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മുന്‍പില്‍ താരമെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ ടീസറാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്കിന്ന് 40ാം ജന്മദിനം. ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് വിജയ് സേതുപതി തെലുങ്കിലെത്തുന്നത്. സുരീന്ദര്‍ റെഡി സംവിധാനം ചെയ്യുന്ന സ്യേ റാ നരസിംഹ റെഡി നിര്‍മിക്കുന്നത് റാം ചരണിന്റെ നിര്‍മാണക്കമ്പനിയായ കൊനിഡെല പ്രൊഡക്ഷന്‍ കമ്പനിയാണ്.

സ്വാതന്ത്ര്യ സമരസേനാനിയായ ഉയ്യലവാട നരസിംഹ റെഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top