നഗ്ന രംഗങ്ങളും ലൈംഗീക സംഭാഷണങ്ങളും: സൂപ്പര്‍ ഡിലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സൂപ്പര്‍ ഡിലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്നരംഗത്തിനുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ട്രാന്‍സ്ജെന്‍ഡര്‍ ആയ ശില്‍പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ നിരവധി ഭാഗങ്ങള്‍ കട്ട് ചെയ്താല്‍ മാത്രമേ യു/എ സര്‍ട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. എന്നാല്‍, ഒന്നും കട്ട് ചെയ്യാന്‍ സംവിധായകന്‍ അനുവദിക്കാതെ വന്നതോടെയാണ് ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ ഇറങ്ങിയിരിക്കുകയാണ്. ഡിങ് ഡോംഗ് എന്ന പേരില്‍ വളരെ വ്യത്യസ്തമായാണ് ചിത്രത്തിന്റെ പ്രോമോ വീഡിയോ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയ യുവാന്‍ ശങ്കര്‍ രാജ പുറത്തിറക്കിയ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്.സംവിധായകനൊപ്പം മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു ഭിന്നലിംഗക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്.
ശില്‍പ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിങ് ഗ്ലാസ്സുമണിഞ്ഞ വിജയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു.

അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.പിന്നീട് സംവിധായകന്‍ തന്നെ പേരു മാറ്റുകയായിരുന്നു.ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍, സാമന്ത എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്യാഗരാജന്‍ കുമാരരാജ, മിസ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മാര്‍ച്ച് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top