തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ മന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ മന്ത്രി ഡിജിപിക്ക് പരാതി നല്‍കി. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ ശവപ്പെട്ടിക്ക് അരികില്‍ നില്‍ക്കുന്ന മന്ത്രി കണ്ണന്താനത്തിന്റെ ചിത്രം ആരോ പകര്‍ത്തുകയും അത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഓഫീസില്‍ അയച്ചുകൊടുക്കുകയും ചെയ്തു.
പ്രസ്തുത ചിത്രം മന്ത്രിയുടെ മീഡിയ സെക്രട്ടറി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് നവമാധ്യമങ്ങളില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അത് സെല്‍ഫിയാണെന്നുള്ള പ്രചാരണം നടത്തുകയും ഫേസ്ബുക്കില്‍ മന്ത്രിയെ അതിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.
താന്‍ കേന്ദ്ര മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധികരിക്കുയാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ ഒരു ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ തന്നെ കുറിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചാരണം നടത്തിയത് അധാര്‍മ്മികവും നിയമവിരുദ്ധവുമാണെന്നും അതുകൊണ്ടുതന്നെ അത് നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നും പരാതിയില്‍ മന്ത്രി ഡിജിപിയോടു ആവശ്യപ്പെട്ടു.