കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാന്റീനും ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി. തലശ്ശേരി ഒന്നാം റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന എം.കെ നസീറാണ് പരാതിക്കാരന്‍. തലശ്ശേരി ജില്ലാ കോടതിക്ക് സമീപം മാമോട്ടി ഹൗസില്‍ കെ.എം വിപിന്‍(50) വടകര കണ്ണൂക്കരയിലെ പട്ടാണ്ടി മീത്തല്‍ സി.വി അരുണ്‍കുമാര്‍(51) ഇല്ലിക്കുന്ന് ആര്‍.കെ സ്ട്രീറ്റ് വിശ്വാസില്‍ പി.വിനോദ് കുമാര്‍, ഇല്ലിക്കുന്നിലെ ചോയിമഠത്തില്‍ ശിവദത്തില്‍ കെ.ശിവദാസന്‍ എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി പോലീസില്‍ പരാതി നല്‍കിയത.്

തലശ്ശേരി എം.ജി റോഡില്‍ റീജന്‍സി ഫാസ്റ്റ് ഫുഡ് കച്ചവടം നടത്തി വരികയായിരുന്ന പരാതിക്കാരന്റെ കടയില്‍ നിത്യവുമെത്തുന്ന പ്രതികള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഫി ഷോപ്പും റസ്റ്റോറന്റും 40 ലക്ഷം രൂപ നല്‍കിയാല്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. പരാതിയിലെ ആദ്യ മൂന്ന് പ്രതികള്‍ക്ക് വിമാനത്താവളത്തില്‍ വലിയ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത.് വിമാനത്താവള ഉദ്ഘാടനം കഴിഞ്ഞ ഉടനെ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആദ്യ ഗഡുവായി 35 ലക്ഷം രൂപ 2017 ഡിസംബര്‍ അഞ്ചിന് ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ക്ക് പണമായി നല്‍കി. പിന്നീട് ബാക്കി അഞ്ച് ലക്ഷം രൂപ 2018 ജനുവരി 22ന് ഒന്നാം പ്രതിയുടെ വീട്ടില്‍ വെച്ച് വീണ്ടും നല്‍കുകയും ചെയ്തു. പണം നല്‍കിയതിന് പ്രതികള്‍ എഗ്രിമെന്റ് നല്‍കുകയും ചെയ്തിരുന്നതായും പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിന് കുറച്ച് മാസങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ രണ്ട് പേര്‍ക്ക് ജോലി ഒഴിവുണ്ടെന്നും എറണാകുളത്ത് ഇന്റര്‍വ്യൂവിന് പോയാല്‍ മതിയെന്നും ഒരാള്‍ക്ക് ജോലി നല്‍കാന്‍ പത്ത് ലക്ഷം രൂപ വെച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരനായ നസീര്‍ ഭാര്യ ഫര്‍സാനയുടെ തലശ്ശേരി കനറാ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 2018 ഏപ്രില്‍ മൂന്നിന് രണ്ടാം പ്രതി അരുണ്‍കുമാറിന് നല്‍കുകയും ചെയ്തു. പിന്നീട് 5 ലക്ഷം രൂപ ഒന്നാം പ്രതിയുടെ വീട്ടില്‍ വെച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ വിമാനത്താവള ഉദ്ഘാടംന കഴിഞ്ഞ് മാസങ്ങലായിട്ടും ഇതുവരെ ഷോപ്പുകള്‍ നല്‍കാനോ ജോലി നല്‍കാനോ തയ്യാറായില്ല.

ഇതിന് പുറമെ വിദേശത്ത് ജോലി നോക്കുന്ന പരാതിക്കാരന്റെ മൂത്ത സഹോദരന്‍ അഷറഫ് എന്നയാളുടെ കമ്പനിയില്‍ ജോലി നോക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ചൂടത്തില്‍ ഹൗസില്‍ ദേവകി വില്ലയില്‍ നാരായണന്റെ മകന്‍ കെ.ലതീഷ് എന്നിവരില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ 40 ലക്ഷം രൂപ കൈക്കാലാക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പരാതിക്കാരനായ നസീര്‍ മുഖേനയാണ് ഇതിനും പണം നല്‍കിയിരുന്നത.് 15 ദിവസത്തിനകം ഷോപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഷോപ്പ് നല്‍കാതതിനെ തുടര്‍ന്ന് തന്റെ സഹോദരന്റെ ആവശ്യ പ്രകാരം പ്രതിക്ക് പണം നല്‍കിയ ലതീഷിന് 15 ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്ന് കൊടുക്കേണ്ടി വന്നതായും നസീര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പണം നഷ്ടപ്പെട്ട താന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ തങ്ങളുടെ സഹായിയായ തലശ്ശേരിയിലെ സാമൂഹ്യ പ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസനെ തന്റെ കടയിലേക്ക് അയക്കുകയും പണം ഉടന്‍ തിരിച്ച് നല്‍കാമെന്നും ഉറപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ശിവദാസന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് നിരന്തരം സന്ദേശങ്ങള്‍ അയച്ച് അവധി മാറ്റി മാറ്റി പറയുകയായിരുന്നു.പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് ശിവദാസന്‍ പിന്‍തിരിപ്പിക്കുകയും ചെയ്തു. മറ്റ് പലരില്‍ നിന്നുമായ് പ്രതികള്‍ ഇത്തരം വഞ്ചന നടത്തി പണം തട്ടിയതായും ഇതിന് ഒത്താശ നല്‍കുന്നത് നാലാം പ്രതിയാണെന്നും തിരിച്ചറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നെന്ന് നസീര്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 420, 406 വകുപ്പുകളും റെഡ് വിത്ത് 3 4 വകുപ്പും പ്രകാരമുള്ള കുറ്റം ചെയ്ത പ്രതികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നാണ് തലശ്ശേരി സി.ഐക്ക് നല്‍കിയ പരാതിയില്‍ നസീര്‍ ആവശ്യപ്പെട്ടത.്

Top