കണ്ണൂര്‍ ജയിലില്‍ കാര്യം കുശാല്‍!!! പുറമേ നിന്ന് കക്കയിറച്ചിയും മദ്യവും; പോലീസില്‍ അറിയിക്കാതെ ജയില്‍ വകുപ്പ്

കണ്ണൂര്‍: എന്നും വിവാദങ്ങളില്‍ നില്‍ക്കുന്ന ജയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍. രാഷ്ട്രീയ തടവ്കാരുടെ സ്വന്തം ജയിലായതിനാലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന ബ്ലോക്കുകള്‍ തന്നെ ഉള്ളതിനാലും വിവാദങ്ങള്‍ക്ക് പഞ്ഞമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കണ്ണൂര്‍ജയില്‍ കിടക്കുന്നവര്‍ക്ക് പുറമേ നിന്ന് മദ്യമെത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കു പുറത്തു നിന്നു മൂന്നംഗ സംഘം മതിലിനു മുകളിലൂടെ കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുത്തു. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ജയില്‍ അധികൃതര്‍ പൂഴ്ത്തി വച്ചിരിക്കുകയാണ്. ജയില്‍ ജീവനക്കാര്‍ എത്തിയപ്പോഴേക്കും മദ്യമെറിഞ്ഞ സംഘം ബാഗ് ഉപേക്ഷിച്ചു കടന്നു. ബാഗില്‍ അവശേഷിച്ച കക്കയിറച്ചി നശിപ്പിച്ചുകളഞ്ഞെന്നാണു വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ജയിലിന് അകത്തെത്തിയ ഇറച്ചി കണ്ടെത്തിയിട്ടില്ല. ജീവനക്കാരന്റെ കണ്ണില്‍പെടുന്നതിനുമുന്‍പ് ഇതേസംഘം മദ്യക്കുപ്പിയും എറിഞ്ഞുകൊടുത്തതായി വിവരമുണ്ട്. ഞായറാഴ്ച രാവിലെയുണ്ടായ സംഭവം ഇതുവരെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്‌പെഷ്യല്‍ സബ്ജയിലിനു തൊട്ടുമുന്‍പില്‍ ജയില്‍ ആശുപത്രി കെട്ടിടത്തിന്റ മറ പറ്റിനിന്നാണു സംഘം സെന്‍ട്രല്‍ ജയിലിനുള്ളിലേക്കു പൊതികള്‍ എറിഞ്ഞുകൊടുത്തത്. ഡ്യൂട്ടിക്കു വരികയായിരുന്ന സ്‌പെഷ്യല്‍ സബ്ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ ഈ കാഴ്ച കാണുകയായിരുന്നു.

Top