മട്ടന്നൂര്‍: മയക്കുമരുന്ന് കടത്താന്‍ മലയാളി പെണ്‍കുട്ടികളടങ്ങുന്ന സംഘം സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ക്കിടിയില്‍ തൃശൂര്‍ സ്വദേശിനിയായി നഴ്‌സിങ് വിദ്യാര്‍ത്ഥിയടങ്ങുന്ന സംഘം മയക്കുമരുന്നുമായി പിടിയില്‍.
രാജ്യാന്തര വിപണിയില്‍ വന്‍ വിലയുള്ള ലഹരിമരുന്ന് ബെംഗളൂരുവില്‍ നിന്നു കാറില്‍ കൊണ്ടു വരുമ്പോള്‍ ബെംഗളൂരുവിലെ വ്യാപാരി ന്യൂമാഹിയിലെ കുഞ്ഞുവീട്ടില്‍ ടി.എം.മുനീര്‍ (27), ചക്കരക്കല്‍ മൗവഞ്ചേരിയിലെ എ.മിദ്ലാജ് (28), മൗവഞ്ചേരി വി.കെ.ഹൗസില്‍ പി.എം.സാബിഖ് (26), ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനി ചാലക്കുടി കല്ലേറ്റുങ്കരയിലെ ശ്രീതു (23) എന്നിവരാണ് മട്ടന്നൂര്‍ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ എസ്‌ഐ എം.പി.വിനീഷ്‌കുമാറും സംഘവും ഇവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു 120 ഗ്രാം ചരസും അഞ്ചു ഗ്രാം കൊക്കയിനും ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്നു ചക്കരക്കലിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ കൂട്ടുപുഴയിലും ഇരിട്ടിയിലും പൊലീസ് പരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയതിനാല്‍ മട്ടന്നൂരില്‍ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നു.
പൊലീസിനെ കണ്ടപ്പോള്‍ യുവാക്കളുടെ കയ്യിലുണ്ടായ ബാഗ് പെണ്‍കുട്ടിയുടെ കയ്യില്‍ നല്‍കുകയായിരുന്നുവെന്നു പറയുന്നു. ഹിമാചല്‍പ്രദേശിലെ മനാലിയില്‍ നിന്നാണ് ലഹരിമരുന്ന് വിമാനമാര്‍ഗം ബെംഗളൂരുവില്‍ എത്തിച്ചതെന്നും വില്‍പനയ്ക്കായി കൊണ്ടുപോകുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോടു പറഞ്ഞു. പേരാവൂര്‍ സിഐ എന്‍.സുനില്‍കുമാര്‍ പ്രതികളെ ചോദ്യം ചെയ്തു. പിന്നീടു വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.