കരമനയിലെ ഏഴുമരണവും കൊലപാതകം.ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!! കോടികളുടെ സ്വത്ത് കാര്യസ്ഥര്‍ തട്ടിയെടുത്തെന്ന് ക്രൈംബ്രാഞ്ച് .

തിരുവനന്തപുരം കരമനയില്‍ ഒരു കുടുംബത്തിലെ ഏഴ് പേരുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ സ്വത്തുക്കള്‍ കാര്യസ്ഥന്‍മാര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ചില ദുരൂഹതകള്‍ ഉള്ളതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.

കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി. ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. അതേസമയം ഇവരുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഇതാണ് വെളിപ്പെടുത്തലോടെ സജീവമായിരിക്കുന്നത്. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാനത്തെ മരണവും നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം കൂടത്തായ് കേസിലെ ഓരോ മരണവും ഇതേ രീതിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സൂക്ഷ്മതയോടെ കേസിനെ നേരിടാനാണ് പോലീസിന്റെ ശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. ഇവ സംബന്ധിച്ച് ക്രൈംബ്രാ‍ഞ്ച് വിശദമായ അന്വേഷണം നടത്തും. ബന്ധുവായ പ്രസന്നകുമാരി അമ്മയുടെ പരാതിയിലാണ് അന്വേഷണം. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജയമാധവന്‍ തന്‍റെ പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കാര്യസ്ഥന്‍മാരായ രവീന്ദ്രന്‍ നായര്‍, സഹദേവന്‍, അകന്ന ബന്ധുക്കള്‍ എന്നിവര്‍ക്ക് വില്‍പത്രം തയ്യാറാക്കി നല്‍കിയതായാണ് ഇപ്പോള്‍ സ്വത്ത് കൈകാര്യം ചെയ്യുന്നവരുടെ അവകാശവാദം. എന്നാല്‍ സ്വത്ത് ജയമാധവനെ കബളിപ്പിച്ച് തട്ടിയെടുത്തതാണെന്നും ഇതിനായി സംഘം ചേര്‍ന്ന് ഗൂഢാലോചന നടന്നതായും ക്രൈംബ്രാഞ്ച് 2018ല്‍ കണ്ടെത്തിയിരുന്നു. ഇതിന്‍രെ പകര്‍പ്പ് മീഡിയാവണിന് ലഭിച്ചു. സമീവാസിയായ അനില്‍കുമാറിന്‍റെ പരാതിയിലാണ് അന്ന് ക്രൈംബ്രാ‍ഞ്ച് അന്വേഷണം നടത്തിയത്.എന്നാല്‍ ജയപ്രകാശന്‍റെയോ ജയമാധവന്‍റെയോ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ആരോപണ വിധേയനായ രവീന്ദ്രന്‍ നായരുടെ അവകാശ വാദം. കൂടത്തില്‍ തറവാടിന്‍റെ 100 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് നിരവധി പേര്‍ ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത്.


കരമനയിലെ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും സ്വത്ത് കൈമാറ്റത്തിലുമാണ് ബന്ധു കൂടിയായ പ്രസന്നകുമാരി പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘം പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മരണത്തില്‍ സംശയങ്ങളുണ്ടെന്ന് പ്രതികരിച്ചിട്ടുണ്ട്. കുളത്തറ കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴുപേരാണ് 17 വര്‍ഷത്തിനിടയില്‍ മരിച്ചത്.

ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെ സഹോദരപുത്രന്‍ ജയപ്രകാശിന്റെ മരണത്തിലാണ് പ്രസന്നകുമാരി സംശയം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച് കിടക്കുമ്പോള്‍ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെ സംശയം വര്‍ധിച്ചു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോള്‍ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തി. ആ ഭൂമി ഭാഗം വെക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നും പ്രസന്നകുമാരി പറഞ്ഞു.

17 വര്‍ഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളില്‍ ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്‌നും ഉള്‍പ്പെടും. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഇവരുടെ മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശി. പ്രകാശ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകാശ് ഇപ്പോള്‍ ബംഗളൂരുവിലാണ് ഉള്ളത്.

ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നില്‍ ഈ വീട്ടിലെ കാര്യസ്ഥനാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ജയമോഹനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടും അയല്‍ക്കാരെ പോലും അറിയിക്കാതെ ഇയാളെ മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരാതിക്കെതിരെ രവീന്ദ്രന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണ്. ജയമാധവന്‍ നായരെ പരിചരിച്ചത് ഞാനാണ്. ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണത്തില്‍ യാതൊരു ദുരൂഹതയുമില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. അതേസമയം വില്‍പ്പത്രം വ്യാജമാണെന്ന് കേസിലെ സാക്ഷിയും ഈ വീട്ടിലെ ജോലിക്കാരിയുമായി ലീല പഞ്ഞു. വില്‍പ്പത്രമെന്ന് അറിയാതെയാണ് ഒപ്പിട്ടത്. ഇത് വീട്ടുടമ ജയമാധവന്‍ ജീവിച്ചിരിക്കെയാണെന്നും ലീല പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചനയാണ് നടന്നതെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു. കുടുംബത്തിലെ ചിലരും പുറത്ത് നിന്നുള്ള ചിലരും ഗൂഢാലോചന നടത്തി. അവര്‍ക്കെതിരെ താന്‍ മാനനഷ്ടക്കേസ് നല്‍കും. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോള്‍ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹത പറഞ്ഞ് വരുന്നത്. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ നോക്കുന്നതെന്നും രവീന്ദ്രന്‍ നായര്‍ ആരോപിച്ചു.

Top