കൈ ഞരമ്പ് മുറിച്ച് ജീവിതം ഒടുക്കാൻ കൂടത്തായി ജോളി..

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൈ ഞരമ്പ് മുറിച്ചാണ് ജോളിയുടെ ആത്മഹത്യ ശ്രമം. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണോ ചില്ല് ഉപയോഗിച്ചാണോ ഞരമ്പ് മുറിച്ചതെന്ന സംശയം നിലനിക്കുകയാണ്. അതേസമയം കൈഞരമ്പ് സ്വയം കടിച്ച് മുറിച്ചതെന്നാണ് ജോളിയുടെ മൊഴി. എന്നാല്‍ അത് വിശ്വസനീയമല്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന സഹ തടവുകാരാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.

Top