സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു?..ഞെട്ടിക്കുന്ന നിര്‍ണായക തെളിവുകൾ പോലീസിന്

കോഴിക്കോട്: സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം.ഷാജുവിനോടൊപ്പം ജീവിക്കുകയെന്ന ലക്ഷ്യമാണ് സിലിയെ ഇല്ലാതാക്കാന്‍ ജോളിയെ പ്രേരിപ്പിച്ചത്. 2016 ലായിരുന്നു ജോളി സിലിയെ വകവരുത്തിയത്. ദന്താശുപത്രിയില്‍ എത്തിച്ച് വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണ് സിലിയെ ഇല്ലാതാക്കിയതെന്നായിരുന്നു ജോളിയുടെ മൊഴി.

എന്നാല്‍ അതിന് മുന്‍പ് തന്നെ രണ്ട് തവണ സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ ആദ്യ വട്ടം സയനൈഡ് അരിഷ്ടത്തില്‍ കലര്‍ത്തിയായിരുന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സയനൈഡിന്‍റെ അംശം കുറഞ്ഞതിനാല്‍ സിലി മരിച്ചില്ല. അതേസമയം വായില്‍ നിന്ന് നുരയും പതയും വന്ന് സിലി അബോധാവസ്ഥയിലായി. തുടര്‍ന്ന് സിലിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


2014 ഒക്ടോബറിലായിരുന്നു ആദ്യ സംഭവം. സിലി അപസ്മാര രോഗിയാണെന്ന ബന്ധുക്കളുടെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആശുപത്രിയില്‍ ചികിത്സ നല്‍കിയത്. എന്നാല്‍ രക്തത്തില്‍ വിഷാംശത്തിന്‍റെ അളവ് കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. ഇതോടെ സിലി അവസാനം കഴിച്ച ഭക്ഷണത്തെ കുറിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് തിരക്കി. അരിഷ്ടം കഴിച്ചെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ വിവരം. ഇതോടെ സിലി കഴിക്കുന്ന അരിഷ്ടം എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം വിഷം കലര്‍ത്തിയ അരിഷ്ടത്തിന് പകരം മറ്റൊരു അരിഷ്ട കുപ്പിയായിരുന്നത്രേ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതോടെ സിലിയെ കൊലപ്പെടുത്താന്‍ ജോളിക്ക് ബന്ധുക്കളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. സിലിക്ക് അപസ്മാരം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് നേരത്തേ സിലിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സിലിയ്ക്ക് കഴിയ്ക്കാനുള്ള അരിഷ്ടം എത്തിച്ചിരുന്നത് ജോളിയായിരുന്നുവെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനും മൊഴി നല്‍കിയത്.

എന്നാല്‍ ആദ്യ കൊലപാതക ശ്രമത്തില്‍ സിലിയുടെ ശരീരത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയെന്ന നിര്‍ണായക ആശുപത്രി കേസ് ഷീറ്റ് ലഭിച്ചതോടെ കൂടുതല്‍ പേര്‍ക്ക് സിലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. കേസില്‍ സിലിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തിരുമാനിച്ചിട്ടുണ്ട്. അതിനിടെ രണ്ടാം പ്രതിയായ എംഎസ് മാത്യുവിനെ പോലീസ് ആല്‍ഫൈന്‍ വധക്കേസിലും അറസ്റ്റ് ചെയ്തു. നേരത്തേ സിലി, റോയ് വധക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകങ്ങള്‍ക്കുള്ള സയനൈഡ് എത്തിച്ച് നല്‍കിയത് മാത്യുവാണെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കൂടത്തായി കൊലക്കേസില്‍ പ്രതി ജോളി ജോസഫിന്‍റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടകിയാണ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ഷാജുവിന് പങ്കുണ്ടെന്ന തരത്തിലൂള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. ആദ്യ ഭാര്യ സിലിയുടെ മരണത്തെ കുറിച്ച് ഷാജുവിന് അറിയാമെന്ന് ജോളിയും പോലീസിന് മൊഴി നല്‍കിയിരുന്നു.

Top