അമേരിക്കയിൽ നിന്നും റോജോ എത്തി; ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്യും

കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്.

പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരതാമസമാണ്. റോജോ ജില്ലാ പോലീസ് മേധാവിക്കുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും വീണ്ടും ചോദ്യം ചെയ്യുന്നു. ഇരുവരെയും വടകര റൂറൽ എസ്.പി ഓഫിസിൽ വിളിപ്പിച്ചാണ് ചോദ്യംചെയ്യുന്നത്. കൊ​ല​ക​ളു​ൾ​പ്പെ​ടെ ജോ​ളി​യു​ടെ ക്രൂ​ര​ത​ക​ൾ പ​ല​തി​നും ര​ണ്ടാം ഭ​ർ​ത്താ​വ്​ ഷാ​ജു മൂ​ക​സാ​ക്ഷി​യാണെന്ന നി​ഗ​മ​ന​ത്തി​ലാണ് അ​ന്വേ​ഷ​ണ​സം​ഘം.  ജോ​ളി​യു​ടെ മൊ​ഴി​ക​ൾ വി​ശ​ക​ല​നം ചെ​യ്​​താ​ണ്​ ഈ ​നി​ഗ​മ​ന​ത്തി​ലേ​ക്ക്​ എ​ത്തി​യ​ത്. കൂ​ടു​ത​ൽ വ്യ​ക്​​ത​ത​ക്കായാണ്​ ഇരുവരെയും വീണ്ടും ചോ​ദ്യം ചെ​യ്യുന്നത്. അതിനിടെ, ഷാജുവിന്‍റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

വി​വാ​ഹ​ത്തി​നു​ മു​മ്പും ശേ​ഷ​വു​മു​ള്ള ജീ​വി​തം സം​ബ​ന്ധി​ച്ച്​ ഷാ​ജു​വിൻ്റെ​യും ജോ​ളി​യു​​ടെ​യും മൊ​ഴി​ക​ളി​ൽ വ​ലി​യ വൈ​രു​ധ്യ​ങ്ങ​ളു​​ണ്ട്. സി​ലി​യെ​യും മ​ക​ൾ ആ​ൽ​ഫി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഷാ​ജു​വി​ന​റി​യാ​മെ​ന്ന്​ ജോ​ളി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ ഷാ​ജു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ളി​യു​ടെ മൊ​ഴി​ക​ളെ​ല്ലാം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തി വി​ശ​ക​ല​നം ചെ​യ്​​ത്​ ​ക​​ണ്ടെ​ത്തി​യ വ​സ്​​തു​ത​ക​ളും തെ​ളി​വു​ക​ളും നി​ര​ത്തി​യാ​ണ്​ ഷാ​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ക. ​

ഷാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട്​ ഇ​തി​ന​കം ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും​ വൈ​രു​ധ്യ​മു​ണ്ട്. ജോ​ളി അ​റ​സ്​​റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭാ​ര്യ​യു​ടെ ദു​രൂ​ഹ പ്ര​വൃ​ത്തി​ക​ൾ ഒ​ന്നും ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന ത​ര​ത്തി​ലാ​ണ്​ ഷാ​ജു ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്. പി​ന്നീ​ട്​ മൊ​ഴി​ക​ളോ​രോ​ന്നും​ പു​റ​ത്തു​വ​ന്ന​തോ​ടെ പ​ല ദു​രൂ​ഹ​ത​ക​ളും ഉ​ണ്ടെ​ന്നും ഭ​യം​കൊ​ണ്ട്​ അ​ന്വേ​ഷി​ക്കാ​റി​ല്ലെ​ന്നു​മു​ള്ള ത​ര​ത്തി​ലാ​യി വി​ശ​ദീ​ക​ര​ണം.

ആ​ദ്യ ചോ​ദ്യം ചെ​യ്യ​ലി​ൽ  ജോ​ളി​യു​ടെ പ​ല പെ​രു​മാ​റ്റ​ത്തി​ലും ഇ​ട​പാ​ടു​ക​ളി​ലും ദു​രൂ​ഹ​ത സം​ശ​യി​ച്ച​താ​യി ഷാ​ജു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, എ​ന്തു​കൊ​ണ്ട്​ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ​ അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന്​​ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​നു​മ​തി​യി​ല്ലാ​തെ​ ജി​ല്ല വി​ട​രു​തെ​ന്ന്​ നേ​ര​ത്തേ ത​ന്നെ ഷാ​ജു​വി​നോ​ട്​ പൊ​ലീ​സ്​ നി​​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.  തി​ങ്ക​ളാ​ഴ്​​ച ചോ​ദ്യം ചെ​യ്​​ത​ശേ​ഷം ഷാ​ജു​വി​​​​​​ൻ്റെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ​സം​ഘം ത​ള്ളു​ന്നി​ല്ല.

അതിനിടെ, വ്യാജ ഒസ്യത്ത് കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഡെപ്യൂട്ടി കലക്ടറാണ് മൊഴി രേഖപ്പെടുത്തുക. മൊഴി നൽകാനായി ജയശ്രീ കോഴിക്കോട് കലക്ടറേറ്റിലെത്തി.

Top