മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിനെ അറസ്റ്റുചെയ്യാന്‍ നീക്കം; വീട്ടില്‍ പോലീസ് പരിശോധന; നീക്കം ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തറയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കേസില്‍ സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് അഭിഭാഷകനെത്തേടി പോലീസ് വീട്ടിലെത്തിയത്. ചാലക്കുടി രാജീവ് വധക്കേസില്‍ അന്വേഷണം നേരിടുന്ന അഭിഭാഷകനാണ് ഉദയഭാനു. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉദയഭാനുവിന്റെ അപേക്ഷ തള്ളിയത്. രാജീവ് വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെ അഭിഭാഷകനെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.

തെളിവുകള്‍ ഉള്ളതിനാല്‍ ഉദയഭാനുവിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ജസ്റ്റീസ് ഉബൈദ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനേയും ഹൈക്കോടതി വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതാണ് ഇടക്കാല ഉത്തരവെന്നും ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചു. ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഉബൈദ് പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകവുമായി ബന്ധമില്ലെന്നും കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതിന് താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന ഉദയഭാനുവിന്റെ വാദം കോടതി നിരാകരിച്ചു. കീഴടങ്ങാന്‍ സമയം വേണമെന്ന ഉദയഭാനുവിന്റെ ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല. ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല വിധി കേസന്വേഷണം നിലയ്ക്കാന്‍ കാരണമായെന്ന് കാണിച്ച് രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിയുടെ പ്രസക്തി ഏറുന്നത്. രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് പി. ഉബൈദ് പിന്മാറിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൊലപാതകത്തില്‍ അഭിഭാഷകന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉദയഭാനുവും മറ്റു പ്രതികളുമായുള്ള ഫോണ്‍കോള്‍ വിശദാംശങ്ങളുടെ വിവരണവും ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്ത ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയ ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ രാജീവിന്റെ അമ്മ രാജമ്മയുടെ പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കേസിലെ അന്വേഷണം നിലയ്ക്കുന്നതിനു കാരണമായി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ അഡ്വ. ഉദയഭാനുവിനെ കസ്റ്റഡിയിലെടുക്കുന്നില്ല. ഉദയഭാനുവിനെതിരായ അന്വേഷണം വൈകുന്നുവെന്നും രാജീവിന്റെ അമ്മയുടെ പരാതിയില്‍ പറയുന്നു. പുതിയ ബെഞ്ച് കേസ് ഏറ്റെടുക്കുന്നതുവരെ അറസ്റ്റു പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ഉബൈദ് കേസു പരിഗണിക്കുന്നതില്‍നിന്നു പിന്മാറിയത്.

ഹര്‍ജി തീര്‍പ്പാക്കാന്‍ വൈകരുതെന്ന് പ്രോസിക്യൂഷനും രാജീവിന്റെ മകന്‍ അഖിലിന്റെ അഭിഭാഷകനും കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് ഉബൈദ് ഒഴിഞ്ഞത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് വസ്തു ഇടപാടു രേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പൊലീസ് കേസ്.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതിയാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാജീവ് കൊലചെയ്യപ്പെട്ട സംഭവത്തിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ഉള്‍പ്പെടെ അഭിഭാഷകനെ ഉടന്‍ വിളിപ്പിച്ച് ചോദ്യംചെയ്യുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. കൊലയില്‍ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് വസ്തു ഇടപാടു രേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു എന്നാണു സംശയം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികില്‍നിന്നു കണ്ടെത്തിയിരുന്നു. രാജീവിന് പരിക്കേറ്റ് കിടക്കുന്നുവെന്ന് പൊലീസിന് വിളിച്ച് അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും. കൃത്യം സംഭവിച്ച ശേഷം പ്രതികള്‍ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയാണ് ഉദയഭാനു ചെയ്തത്. അതുകൊണ്ട് തന്നെ വസ്തു തര്‍ക്കത്തില്‍ തെളിവ് കിട്ടിയാലും രാജീവിന്റെ മരണത്തില്‍ ഉദയഭാനുവിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ചോദ്യംചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും സാഹചര്യ തെളിവുകളും മുന്‍നിര്‍ത്തിയാകും അഭിഭാഷകനെതിരെയുള്ള പ്രൊസിക്യൂഷന്‍ നീക്കം.

കൊല്ലപ്പെട്ട രാജീവ് അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന വിവരം ചാലക്കുടി ഡിവൈ.എസ്പി: ഷാഹുല്‍ ഹമീദിനെ ഫോണില്‍ ആദ്യം അറിയിച്ചത് അഡ്വ. സി.പി. ഉദയഭാനുവായിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയില്‍ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുമാണ് അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈ.എസ്പി. ചോദിച്ചെങ്കിലും അക്കാര്യത്തില്‍ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല.

തുടര്‍ന്ന്, കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണില്‍ വിളിച്ച് ഡിവൈ.എസ്പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാന്‍ നിര്‍ദ്ദേശിച്ചെന്നാണു പൊലീസ് പറയുന്നത്. ഇതനുസരിച്ച് ചക്കര ജോണി അല്‍പസമയത്തിനകം തന്നെ ഡിവൈ.എസ്പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിവൈ.എസ്പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും.

ചക്കരജോണിയുള്‍പ്പെടെ പിടിയിലായെങ്കിലും അഭിഭാഷകനെതിരെ മൊഴി നല്‍കാന്‍ ഇവര്‍ ആദ്യം തയ്യാറായില്ല. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച തെളിവുകള്‍ മുന്‍നിര്‍ത്തി ചില വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകനെ കേസില്‍ ഏഴാംപ്രതിയാക്കി പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. രാജീവിന്റെ ബന്ധുക്കള്‍ ഉദയഭാനുവിനെതിരെ പരസ്യമായ നിലപാട് എടുത്തു കഴിഞ്ഞതോടെയാണ് അഭിഭാഷകന് എതിരെ പൊലീസിന് ശക്തമായി നീക്കം തുടങ്ങിയത്.

Top