കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം വേഗത്തില്‍ സംസ്‌കരിച്ചതിന് പിന്നിലെ കാരണങ്ങള്‍ പുറത്ത്; അന്ത്യകര്‍മ്മങ്ങള്‍ പോലും ചെയ്യാനായില്ല

ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട കാര്യമാണ് മൃതദേഹം വളരെ പെട്ടെന്ന് സംസ്‌കരിച്ചു എന്നത്. ക്രൂമൃതദേഹം അടക്കംരമായ കൊലപാകതമായതിനാല്‍ വേണ്ടി വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി മൃതദേഹം അടക്കം ചെയ്യുകയാണ് വേണ്ടിയിരുന്നത് എന്നും വാദങ്ങള്‍ ഉയര്‍ന്നു.

അതേ സമയം കൊലപാതകത്തിന് പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടാകാം എന്ന വിശ്വാസവും ഉണ്ടായത് മൃതദേഹം വളരെപ്പെട്ടെന്ന് സംസ്‌കരിച്ചതിനാലാണ്. എ്ന്നാല്‍ പുറം ലോകമറിയാത്ത വേദനിപ്പിക്കുന്ന കഥകളാണ് ഇതേക്കുറിച്ച് ജിഷയുടെ ബന്ധുക്കള്‍ക്ക് പറയാനുള്ളത്. മൃതദ്ദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ഇരന്നപ്പോള്‍ കൂടപ്പിറവുകള്‍ തള്ളിപ്പറഞ്ഞത് പിതാവ് പാപ്പുവിന്റെ ഉള്ളിലെ കെട്ടടങ്ങാത്ത വേദനായായി ഇന്നും നിലനില്‍ക്കുന്നു.

ഒരു ദിവസത്തേക്ക് ഫ്രീസര്‍ വാടക നല്‍കാന്‍ പണമില്ലാതെ കണ്‍മുന്നിലുള്ള തുന്നിക്കെട്ടില്‍ വെള്ളപുതപ്പിച്ച് കണ്‍മുന്നില്‍ കിടത്തിയിട്ടുള്ള ജിഷയുടെ ജഡത്തെ നോക്കി പിതൃസഹോദരന്‍ അയ്യപ്പന്‍കുട്ടി വിറങ്ങലിച്ചു നില്‍ക്കുന്നത് കണ്ടത് ഒപ്പമുണ്ടായിരുന്ന ചിലര്‍ മാത്രം. ഒടുവില്‍ ചീഞ്ഞുനാറുന്നതിന് മുമ്പേ സംസ്‌കാരം നടത്താന്‍ ഇയാളും കൂട്ടരും നടത്തിയ നെട്ടോട്ടവും കഷ്ടപ്പാടും അടുത്തുനിന്ന് കണ്ടറിഞ്ഞവരും ചുരുക്കമാണ്. ജിഷുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ തങ്ങള്‍ക്കായില്ല എന്ന ദുഃഖം ഇന്നും ഉറ്റവരുടെ മനസ്സിലെ തീരാവേദനയാണ്. ഇതിലേക്കായി രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇവരുടെ സഹോദരന്‍ വാങ്ങി സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങള്‍ എടുത്തുമാറ്റിയത് സംസ്‌കാരം നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നെന്നാണ് ബന്ധു വ്യക്തമാക്കിയത്.

പോസ്റ്റുമോര്‍ട്ടത്തിനായി ആമ്പുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിച്ചിരുന്ന അടുത്ത ബന്ധു പിതാവ് പാപ്പുവിന്റെ സഹോദരന്‍ അയ്യപ്പന്‍കുട്ടിയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹവുമായി നാട്ടിലേക്കുള്ള യാത്രക്കിടെ തന്റെ കയ്യില്‍ ഇനിയുള്ളത് ആകെ മുപ്പത് രൂപയെന്ന് ഇയാള്‍ വെളിപ്പെടുത്തി. മൃതദ്ദേഹം ഒരുദിവസം കൂടി സൂക്ഷിച്ചാലെ ചടങ്ങുകള്‍ നടത്താന്‍ കര്‍മ്മിയെ ലഭിക്കു എന്നതായിരുന്നു അപ്പോഴത്തെ സാഹചര്യം. ആറുമണിക്ക് ശേഷം മരണാനന്തര ചടങ്ങുകള്‍ക്കായി തങ്ങളുടെ മതവിഭാഗത്തിലെ കര്‍മ്മി എത്താറില്ലന്നുള്ള അയ്യപ്പന്‍കുട്ടിയുടെയും കൂട്ടരുടെയും വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇനിയെന്തുവേണ്ടു എന്ന ആശങ്കയിലുമായി.

തുടര്‍ന്ന് കൊണ്ടുപിടിച്ചുള്ള കൂടിയാലോചനകള്‍ നടന്നെങ്കിലും മൃതദ്ദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണംമുടക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്നാണ് മൃതദ്ദേഹം ഉടന്‍ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍ എത്തിച്ചേര്‍ന്നത്. ഇതിനായി മൃതദ്ദേഹവുമായി അശമന്നൂര്‍ പഞ്ചായത്തിലെ മലമുറി പൊതുശ്മശാനത്തിലെത്തിയപ്പോള്‍ പൊലീസിന്റെ അനുമതി പത്രം ഉണ്ടെങ്കിലെ സംസ്‌കാരം നടത്തു എന്ന നടത്തിപ്പുകാരന്റെ പിടിവാശി ബന്ധുക്കളെ വിഷമിപ്പിച്ചത് കുറച്ചൊന്നുമല്ല. എന്തുചെയ്യണമെന്ന് അറിയാതെ വാവിട്ട് നിലവിളിച്ച സമയമായിരുന്നു ഇതെന്നും നേരത്തോട് നേരം പിന്നിട്ട സഹോദരിയുടെ ജഡം സംസ്‌കരിക്കാന്‍ വേണ്ടത് എന്താണെന്ന് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ലന്നും ഇതിന് വേണ്ടി അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട അധികൃതരുടെ അനുമതി വാങ്ങിയത് താനായിരുന്നെന്നും ജിഷയുടെ സഹോദരി.

സഹോദരിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതില്‍ തനിക്കും മാതാവിനും ഇന്നും വിഷമമുണ്ടെന്നും അന്നത്തേ ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ കൂടി ശ്രമഫലമായി ഏഴാം ദിനത്തില്‍ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകള്‍ നടത്താനായത് മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും ദീപ അറിയിച്ചു.

Top