കാമുകനൊപ്പം ജീവിക്കാന്‍ രണ്ട് മക്കളെ വിഷം കൊടുത്തുകൊന്നു!! ഞെട്ടിക്കുന്ന കൊലപാതകം ചെന്നൈ കുണ്ട്രത്തൂരില്‍; യുവതി പോലീസ് പിടിയില്‍

ചെന്നൈ: കാമുകനൊപ്പം ജീവിക്കാന്‍ ഏഴും നാലും വയസ്സുള്ള മക്കളെ വിഷംകൊടുത്തു കൊന്നു. കൊലപാതകത്തിന് ശേഷം കാമുകനൊപ്പം തന്നെ മുങ്ങിയ ഇരുപത്തിയഞ്ചുകാരി പിടിയില്‍. ചെന്നൈ കുണ്ട്രത്തൂരില്‍ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം മക്കളെ ഇല്ലാതാക്കിയ ശേഷം കാമുകനൊപ്പം പോയ യുവതിയുടെ ക്രൂരത സമീപവാസികളേയും ഞെട്ടിച്ചു.

കാമുകന്‍ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചുകഴിഞ്ഞു. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷംകൊടുത്തുകൊന്നശേഷം വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ നാഗര്‍കോവിലിലാണ് അറസ്റ്റിലായത്. ചെന്നൈയില്‍നിന്ന് കാമുകനും അറസ്റ്റിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയും അഭിരാമിയും എട്ടു വര്‍ഷംമുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. കുറേനാളുകളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇവരുടെ വീടിനു സമീപമുള്ള ഹോട്ടലില്‍ ജോലിചെയ്യുന്ന സുന്ദരവുമായി അഭിരാമി അടുപ്പത്തിലായി. വിജയ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നു. കുറച്ചു നാള്‍മുമ്പ് വീട് വിട്ടിറങ്ങി സുന്ദരത്തിനൊപ്പം താമസം തുടങ്ങിയെങ്കിലും പിന്നീട് വിജയ് തിരികെ വിളിച്ചുകൊണ്ടുവരുകയായിരുന്നു.

ബാങ്കിലെ ജോലിത്തിരക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വിജയ് വീട്ടിലെത്തിയിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെ വന്നപ്പോഴാണ് കുട്ടികളെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് കോയമ്പേട് ബസ് സ്റ്റാന്‍ഡിന് സമീപംനിന്ന് അഭിരാമിയുടെ സ്‌കൂട്ടര്‍ കണ്ടെടുത്തു. ഇവിടെനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് തെളിവും ലഭിച്ചു. ചെന്നൈയില്‍ തന്നെയുണ്ടായിരുന്ന സുന്ദരത്തെ ചോദ്യംചെയ്തതോടെയാണ് അഭിരാമി നാഗര്‍കോവിലിലേക്ക് കടന്നതായി വിവരം ലഭിച്ചത്.

നാഗര്‍കോവിലില്‍നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. അഭിരാമിക്ക് പിന്നാലെ സുന്ദരവും കേരളത്തിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു. ഭര്‍ത്താവിനും പാലില്‍ വിഷം കലര്‍ത്തി നല്‍കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാള്‍ രാത്രി വീട്ടിലെത്താത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top