കൊലപാതക പരമ്പരയിൽ ജോളി അടക്കം അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാഡ് ചെയ്തു. നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുള്‍ അഴിഞ്ഞു.

താമരശ്ശേരി:നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലയുടെ ചുരുള്‍ അഴിഞ്ഞു.കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പേരെ കോടതി റിമാഡ് ചെയ്തു. രണ്ടാഴ്ചകാലത്തേക്കാണ് റിമാന്റ് ചെയ്തത്. താമരശ്ശേരി ഒന്നാം ക്ലാസ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ചയായിരിക്കും ഈ അപേക്ഷ പരിഗണക്ക് എടുക്കുക.കൂടത്തായി കൊലപാതക പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജോളി തന്നെയെന്ന് വടകര റൂറല്‍ എസ്പി കെ ജി സൈമണ്‍. എന്നാല്‍, ഓരോ മരണങ്ങള്‍ക്കും ഓരോ കാരണമുണ്ടെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു.

ഇവരെ കോഴിക്കോട് ജയിലിലേക്കായിരിക്കും മാറ്റുക. കേസില്‍ മൂന്ന് പേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ജോളി, സ്വര്‍ണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജ്വല്ലറി ജീവനക്കാരന്‍ പ്രജു കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.അതേസമയം ജോളിയെ അറസ്റ്റ് ചെയ്തത് റോയിയുടെ മരണത്തിലെന്ന് എസ്.പി. റോയിയുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും മറ്റ് മരണങ്ങളെത്തുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് അഞ്ച് മരണങ്ങളിലും ജോളിക്ക് പങ്കുണ്ടെന്ന് വ്യക്തമായെന്നും എല്ലാ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് ജോളി സമ്മതിക്കുകയായിരുന്നെന്നും എസ്.പി വെളിപ്പെടുത്തി. റോയിയെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു.ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.

മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഇവര്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം.

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ടയര്‍ഡ് അധ്യാപിക അന്നമ്മ തോമസ് 2002 ഓഗസ്റ്റ് 22ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു.2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.

ആദ്യം മരിച്ച അന്നമ്മ തോമസിനെ കൊന്നത് വീടിന്റെ അധികാരം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്ത് പിതാവ് ടോം ജോസഫ് കുടുംബ സ്വത്ത് നല്‍കില്ല എന്ന് പറഞ്ഞതിന്റെ ഇതിന്റെ പ്രതികാരമായാണ ഇദ്ദേഹത്തിന്റെ കൊലപാതകത്തില്‍ തീര്‍ന്നത്. എന്നാല്‍, ഇത് മാത്രമല്ല കൊലപാതകത്തിന് മറ്റു കാരണങ്ങളുമുണ്ടെന്നും അത് പിന്നീട് വ്യക്തമാക്കാമെന്നും എസ് പി വ്യക്തമാക്കി. ഭര്‍ത്താവ് റോയി തോമസുമായുള്ള ബന്ധം അവസാന കാലത്ത് മോശമായിരുന്നുവെന്നും ഭക്ഷണം കഴിച്ചതിന് ശേഷം തന്നെയാണ് മരിച്ചതെന്നും എസ്പി വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തില്‍ ദഹിക്കാത്ത ചോറും പയറും ലഭിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

റോയിയുടെ മരണത്തില്‍ ഏറ്റവും സംശയം ഉന്നയിച്ചയാളാണ് അമ്മാവന്‍ എം.എം. മാത്യു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വേണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നതും ഇയാളായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മരണവും സയനൈഡ് കഴിച്ചാണെന്ന് റൂറല്‍ എസ്പി പറഞ്ഞു. ആദ്യം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത് എന്നാണ് കരുതിയത് എന്നാല്‍, മരിച്ചതിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം കുട്ടിയുടെ അമ്മ സിലിയുടെ മരണവും സയനൈഡ് ഉള്ളില്‍ ചെന്നതിന്റെ ലക്ഷണം കാണിച്ചാണ്. വെള്ളത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നുവെന്നും എസ്പി പറഞ്ഞു.

Top