ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു!! റോയി തോമസിന്റെ കൊലക്ക് നാല് കാരണങ്ങള്‍..

കോഴിക്കോട് :ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് ജോളി വെളിപ്പെടുത്തിയതെന്ന് അപേക്ഷയില്‍ പറയുന്നു.ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം , റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

ജോളിയ്ക്ക് നിരവധി പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നത്രേ. ഇത് റോയ് അംഗീകരിച്ചിരുന്നില്ല. ജോളിക്ക് നിരവധി പേരുമായി ബന്ധമുണ്ടെന്ന തരത്തില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവും വെളിപ്പെടുത്തിയിരുന്നു. മൂന്ന് ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും നിരവധി പേരെ വിളിക്കാറുണ്ടായിരുന്നുവെന്നുമായിരുന്നു ഷാജു പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയെ കൊല്ലാന്‍ നാല് കാരണങ്ങളെന്നാണ് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജോളിയുടെ അവിഹിത ബന്ധത്തെ റോയി എതിര്‍ത്തു, റോയി തോമസിന് സ്ഥിരവരുമാനമില്ല, റോയിയുടെ സ്ഥിരമായ മദ്യപാനം, റോയിയുടെ അന്ധവിശ്വാസം എന്നിവയാണ് കൊലക്ക് പിന്നിലെന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.റോയിയെ കൊല്ലാന്‍ മാത്യുവിന്‍റെയും പ്രജികുമാറിന്‍റെയും സഹായം ലഭിച്ചെന്നും കസറ്റഡി അപേക്ഷയില്‍ പറയുന്നു.

റോയിയുടെ കടുത്ത അന്ധവിശ്വാസവും കൊല്ലാനുള്ള കാരണനായി ജോളി പറയുന്നു. ജോളി ഇതിനെ പലപ്പോഴും എതിര്‍ത്തിരുന്നത്രേ. റോയിക്കും ജോളിക്കും അന്ധവിശ്വാസം ഉണ്ടെന്ന് സംശയിക്കാവുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. റോയി മരിക്കുമ്പോള്‍ ധരിച്ചിരുന്ന പാന്‍റില്‍ നിന്നും തകിടും ഏലസും കണ്ടെത്തിയിരുന്നു. ഇത് ജോളിയാണോ അതോ റോയ് തന്നെയാണോ ജ്യോത്സനില്‍ നിന്നും സംഘടിപ്പിച്ചതെന്ന സംശയമുണ്ട്.

റോയിയും ജോളിയും ചേര്‍ന്ന് വീട്ടില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയിരുന്നുവെന്ന ആരോപണം അയല്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. അതേസമയം ജോളിയുടെ പരപുരുഷ ബന്ധത്തെ റോയ് ചോദ്യം ചെയ്തതാണ് കൊലയ്ക്കുള്ള മറ്റൊരു കാരണമായി ജോളി പറയുന്നത്.

സ്ഥിര വരുമാനമില്ലാത്തതും റോയിയോട് ജോളിക്ക് ദേഷ്യമുണ്ടാകാന്‍ കാരണമായെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. കര്‍ഷകനായിരുന്നു റോയി. മുക്കത്തും താമരശ്ശേരിയിലും റോയി ബിസിനസ് നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ജോളി.  കൊല്ലപ്പെട്ട ടോം തോമസും അന്നമ്മയും റോയിക്ക് ബിസിനസിനായി പണം നല്‍കിയിരുന്നെങ്കിലും അതും റോയി ധൂര്‍ത്തടിച്ചെന്നും ഇതും പകയ്ക്ക് കാരണമായെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിനെ ഒഴിവാക്കി പകരം അധ്യാപകനായ ഷാജുവിനെ വിവാഹം കഴിക്കുകയായിരുന്നുവത്രേ ജോളിയുടെ ലക്ഷ്യം.

Top