ജോളി ചതിച്ചു; കൈപ്പറ്റിയ ഒരു ലക്ഷം രൂപ തിരിച്ചുനൽകിയിരുന്നുസിപിഎം നേതാവ് മനോജ്.ജോളി പൈശാചിക ചിന്തയുളള സ്ത്രീ! ഒരു കാലത്തും ഗതി കിട്ടില്ലാന്ന് ശപിച്ച് സക്കറിയ!

കോഴിക്കോട് :കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുമായി പണമിടപാട് നടത്തിയ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോളി തന്നെ ചതിച്ചെന്ന് വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ച സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി മനോജ്. വെള്ളപേപ്പറിലാണ് ഒപ്പിട്ടത്. ജോളി അതുവച്ചു വ്യാജ ഒസ്യത്തുണ്ടാക്കി. ജോളിയില്‍നിന്നു കൈപ്പറ്റിയ ഒരു ലക്ഷംരൂപ തിരിച്ചുനല്‍കിയിരുന്നു. പണം കൈപ്പറ്റിയത് എന്തിനാണെന്നു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തുമെന്നും മനോജ് പറഞ്ഞു. ആരോപണവിധേയനായ മനോജിനെ സിപിഎം കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.

ജോളി സഹായം തേടി ജയിലില്‍ നിന്നു സഹോദരന്‍ നോബിയെ വിളിച്ചു. തിങ്കളാഴ്ച തടവുകാര്‍ക്കുളള ഫോണില്‍ നിന്നാണ് നോബിയെ വിളിച്ചത്. വസ്ത്രങ്ങൾ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാ‌ണ് വിളിച്ചത്. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ ആരും ജോളിയെ കാണാന്‍ ജയിലില്‍ എത്തിയിട്ടില്ല.അതിനിടെ, ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ചൊവ്വാഴ്ച ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധനയും നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിക്കെതിരെ സ്വന്തം കുടുംബത്തില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും ഓരോരുത്തരായി മുന്നോട്ട് വരികയാണ്. ഭര്‍ത്താവ് ഷാജു ജോളിയെ കൈയൊഴിഞ്ഞ തരത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.ജോളിക്ക് പണത്തിനോട് ആര്‍ത്തിയാണെന്നും തങ്ങള്‍ നിയമപരമായും സഹായിക്കില്ലെന്നുമാണ് ജോളിയുടെ സഹോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയും ജോളിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ അച്ഛനായ സക്കറിയയ്ക്ക് രണ്ട് കൊലപാതകങ്ങളെ കുറിച്ച് അറിയാമെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് നാല് കൊലപാതകങ്ങളുടെ ഗൂഢാലോചനയിലും സക്കറിയയ്ക്ക് പങ്കുളളതായും ജോളി മൊഴി നല്‍കിയെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. സക്കറിയയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ജോളി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഇതോടെ കൊലപാതകത്തില്‍ സക്കറിയയ്ക്കും പങ്കുണ്ടോ എന്നുളള സംശയങ്ങള്‍ ബലപ്പെട്ടു. എന്നാല്‍ ജോളിയെ പൂര്‍ണമായും തളളിക്കളഞ്ഞ് കൊണ്ടാണ് സക്കറിയ പ്രതികരിച്ചിരിക്കുന്നത്. ജോളി തങ്ങളെ പൂര്‍ണമായും കബളിപ്പിക്കുകയായിരുന്നുവെന്ന് സക്കറിയ ആരോപിക്കുന്നു. ജോളി പൈശാചിക ചിന്തയുളള സ്ത്രീയാണ്. ജോളിക്ക് ഒരു കാലത്തും ഗതി കിട്ടില്ലെന്നും സക്കറിയ പ്രതികരിച്ചു.

എന്‍ഐടിയില്‍ ജോലിയുണ്ട് എന്നാണ് ജോളി പറഞ്ഞിരുന്നത്. ഒരു തവണ ജോളി തന്നോട് പണം കടമായി ചോദിച്ചിരുന്നു. പത്തെണ്‍പതിനായിരത്തോളം രൂപ ശമ്പളമായി ലഭിക്കുന്നയാള്‍ക്ക് എന്തിനാണ് കടമായി പണമെന്ന് താന്‍ തിരിച്ച് ചോദിച്ചു. 65,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നായിരുന്നു ജോളി പറഞ്ഞതെന്നും സക്കറിയ പറഞ്ഞു. ആ പണം കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതായും ജോളി പറഞ്ഞു.
ജോളിയോട് തനിക്ക് വെറുപ്പാണുളളത്. വളരെ ദുഖവും തോന്നുന്നു. ജോളിക്ക് ഒരു തരത്തിലുളള നിയമസഹായവും നല്‍കില്ല. താനാണ് ഷാജുവുമായുളള ജോളിയുടെ വിവാഹത്തിന് മുന്‍കൈ എടുത്തത് എന്ന ആരോപണം സക്കറിയ തളളിക്കളഞ്ഞു. ജോളി സ്വയമാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്. താനും ഭാര്യയും വിവാഹക്കാര്യം അറിയുന്നത് മരിച്ച് പോയ സിലിയുടെ സഹോദരന്‍ വഴിയാണ് എന്നും സക്കറിയ വെളിപ്പടുത്തി.

ഷാജുവിന്റെയും സിലിയുടേയും മകളായ ആല്‍ഫൈന് ബ്രഡും പാലും കൊടുത്തപ്പോഴാണ് അസ്വസ്ഥത ഉണ്ടായത്. ആഹാരം നല്‍കിയപ്പോള്‍ കുഞ്ഞ് കരഞ്ഞ് കൊണ്ട് ഓടിപ്പോയി. വായില്‍ നിന്ന് നുരയും പതയും വന്നു. സിലിക്കും ഇതേ ലക്ഷണങ്ങളായിരുന്നു. അപസ്മാരമാണെന്നാണ് കരുതിയത്. ജോളിയെ ഇപ്പോള്‍ പിടികൂടിയില്ലായിരുന്നുവെങ്കിലും താനും കുടുംബവും അടക്കം വര്‍ഷങ്ങള്‍ക്കുളളില്‍ ഇല്ലാതായേനെ എന്നും സക്കറിയ പറഞ്ഞു.

Top