വിദ്യാര്‍ഥിനിയുടെ കൊലപാതകം! സ്ഥിരമായി അശ്ലീലവീഡിയോ കാണാന്‍ തുടങ്ങിയതോടെ നിരവധി സ്ത്രീകളുമായി ബന്ധവും.ആല്‍ബിന്റെ കൂട്ട് മൊബൈല്‍ ഫോണിനോടു മാത്രം!

​കാ​സ​ർ​ഗോ​ഡ്:കാസർകോട്ടെ ആൽബിന് കൂടത്തായി കൂട്ടക്കൊലപാതകം പ്രചോദനമായെന്ന് വിലയിരുത്തി പൊലീസ്. സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാനംവരെ പ്രതി ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തി നടപ്പാക്കിയ കൂടത്തായി കൊലപാതകം പോലെ തന്നെയാണ് ആൽബിനും സ്വന്തം കുടുംബത്തെ ഒന്നാകെ വകവരുത്താൻ പദ്ധതികൾ മെനഞ്ഞത്.ബ​ളാ​ല്‍ അ​രീ​ങ്ക​ല്ലി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ന്‍​മ​രി​യ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നെ(22) ഇ​ന്ന് തെ​ളി​വെ​ടു​പ്പി​നാ​യി സ്ഥ​ല​ത്തെ​ത്തി​ക്കും.

വീ​ട്ടി​ല്‍ ത​ന്നെ ത​യ്യാ​റാ​ക്കി​വെ​ച്ച ഐ​സ്‌​ക്രീ​മി​ല്‍ എ​ലി​വി​ഷം ക​ല​ര്‍​ത്തി​യാ​ണ് ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. മ​ക​ള്‍​ക്കൊ​പ്പം ഐ​സ്‌​ക്രീം ക​ഴി​ച്ച അ​ച്ഛ​ന്‍ ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.അ​രീ​ങ്ക​ല്ലി​ലെ ഓ​ലി​ക്ക​ല്‍ ബെ​ന്നി​യു​ടെ​യും ബെ​സി​യു​ടെ​യും മ​ക​ളും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ആ​ന്‍ മ​രി​യ ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്.

മ​ഞ്ഞ​പ്പി​ത്ത​മെ​ന്നു സം​ശ​യി​ക്കാ​വു​ന്ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ര​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഏ​റെ​ക്കു​റെ നി​ല​ച്ച നി​ല​യി​ലാ​യി​രു​ന്നു.ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച​പ്പോ​ഴാ​ണ് വി​ഷം അ​ക​ത്തു​ചെ​ന്ന​താ​ണെ​ന്ന സം​ശ​യ​മു​ണ്ടാ​യ​ത്. പി​ന്നീ​ട് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.മ​രി​ക്കു​ന്ന​തി​നു നാ​ലു​ദി​വ​സം മു​മ്പ് വീ​ട്ടി​ല്‍ ഉ​ണ്ടാ​ക്കി​യ ഐ​സ്‌​ക്രീം ക​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് ആ​ന്‍​മ​രി​യ​ക്ക് അ​സ്വ​സ്ഥ​ത​ക​ള്‍ തു​ട​ങ്ങി​യ​ത്. പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​ന്‍ ആ​ല്‍​ബി​നും ചേ​ര്‍​ന്നാ​ണ് ഐ​സ്‌​ക്രീം ഉ​ണ്ടാ​ക്കി​യ​ത്. സ​മീ​പ​ത്തെ ഒ​രു ബേ​ക്ക​റി​യി​ല്‍​നി​ന്നാ​ണ് ഇ​തി​നാ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ത്.

നേ​ര​ത്തേ ബേ​ക്ക​റി​യി​ലും ഹോ​ട്ട​ലി​ലും ജോ​ലി​ചെ​യ്തി​ട്ടു​ള്ള ആ​ല്‍​ബി​ന് ഐ​സ്‌​ക്രീം ഉ​ണ്ടാ​ക്കു​ന്ന വി​ധം ഒ​രു​വി​ധം ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. ഐ​സ്‌​ക്രീം ഉ​ണ്ടാ​ക്കി​യ​തി​നു ശേ​ഷം അ​തി​ന്‌റെ ചി​ത്രം ആ​ന്‍ മ​രി​യ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൂ​ട്ടു​കാ​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു.എ​ല്ലാ​വ​രും ചേ​ര്‍​ന്ന് ഐ​സ്‌​ക്രീം ക​ഴി​ച്ച​തി​നു ശേ​ഷം ബാ​ക്കി പി​ന്നീ​ട് ക​ഴി​ക്കാ​മെ​ന്നു​വ​ച്ച് ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ സൂ​ക്ഷി​ച്ചു​വ​ച്ച ഐ​സ്‌​ക്രീ​മി​ലാ​ണ് പി​ന്നീ​ട് ആ​ല്‍​ബി​ന്‍ വി​ഷം ക​ല​ര്‍​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം ആ​ന്‍​മ​രി​യ​യും അ​ച്ഛ​നും ഇ​തി​ല്‍​നി​ന്ന് എ​ടു​ത്തു ക​ഴി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക്കു ഛര്‍​ദി​യും അ​സ്വ​സ്ഥ​ത​ക​ളും ആ​രം​ഭി​ച്ച​ത്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ തു​ട​ക്ക​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചെ​ന്ന് മ​രു​ന്നു​വാ​ങ്ങി തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു. മ​ഞ്ഞ​പ്പി​ത്ത​മാ​ണെ​ന്ന സം​ശ​യം​കൊ​ണ്ടു പ​ച്ച​മ​രു​ന്ന് ചി​കി​ത്സ​യും ന​ട​ത്തി.എ​ന്നാ​ല്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്നു​ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.തൊ​ട്ടു​പി​ന്നാ​ലെ സ​മാ​ന​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ബെ​ന്നി​യും ആ​ശു​പ​ത്രി​യി​ലാ​യി. അ​മ്മ ബെ​സി​ക്കും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി. ഇ​തോ​ടെ ആ​ല്‍​ബി​ന്‍ ത​നി​ക്കും അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ള്ള​താ​യി അ​ഭി​ന​യി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

ബെ​സി​യു​ടെ ശ​രീ​ര​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ൽ​ബി​ന്‍റെ ശ​രീ​ര​ത്തി​ൽ വി​ഷ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തും സം​ശ​യ​ത്തി​ന്‍റെ മു​ന ഇ​യാ​ളി​ലേ​ക്കു നീ​ളാ​ൻ കാ​ര​ണ​മാ​യി.ആ​ന്‍ മ​രി​യ​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​ത് എ​ലി​വി​ഷ​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ള്‍ അ​ക​ത്തു​ചെ​ന്നി​ട്ടാ​ണെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു. പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ എ​ലി​വി​ഷ​ത്തി​ന്‍റെ പാ​യ്ക്ക​റ്റ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സ​ഹോ​ദ​ര​ന്‍ ന​ട​ത്തി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

Top