ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍! പൊന്നാമറ്റത്തെ അടുക്കളയിൽ സയനൈഡ് കണ്ടെത്തി?

കോഴിക്കോട് :പിടിക്കപ്പെട്ടാല്‍ താന്‍ സയനൈഡ് കഴിച്ച് മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലാകുന്നതിന്‍റെ അവസാന നിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു.അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്‍റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു ജോളിക്ക്.

കൂടത്തായി കൊലപാതകക്കേസുകളിലെ മുഖ്യപ്രതി ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിൽ സയനൈഡ് കണ്ടെത്തിയാതായി റിപ്പോർട്ട് . പിടിക്കപ്പെട്ടാൽ സ്വയം ഉപയോഗിക്കാൻ സൂക്ഷിച്ചതാണെന്ന് ജോളി പറഞ്ഞു. പൊന്നാമറ്റം വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്.കേസിൽ നിർണായകമായേക്കാവുന്ന ഒരു സാധനം വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പു നടത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് ജോളിയെ എത്തിച്ചത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാർ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസിൽവച്ചായിരുന്നു ചോദ്യംചെയ്യല്‍. ജോളിയുടെ തെറ്റിൽ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞു. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനിൽക്കാനോ തങ്ങൾക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിനേയും പിതാവ് സഖറിയാസിനേയും പോലീസ് ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. രാവിലെയോടെയാണ് ഇരുവരും വടകര റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജോളിയേയും ഇവിടെ എത്തിച്ചു.രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രിയോളം നീണ്ടു. ആദ്യം മൂന്ന് പേരേയും ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു പോലീസ് ചോദ്യം ചെയ്തത്. പിന്നീട് മൂന്ന് പേരേയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്തു. ഷാജുവിനേയും സഖറിയേയും ഇരുത്തിയും ചോദ്യം ചെയ്തിരുന്നു.

Top