എൻ്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും, അപ്പോൾ… കസ്റ്റഡിയിൽ ജോളി പോലീസിനോട് വെളിപ്പെടുത്തിയത്

പോലീസ് കസ്റ്റഡിയിൽ ജോളിയെ ഉപയോഗിച്ച് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി ജോളിയെ സംഭവ സ്ഥലങ്ങളിൽ നേരിട്ടെത്തിക്കും. ഇതനിടെ ജോളി ഇടക്കിടെ കോയമ്പത്തൂരിൽ പോയിരുന്നതായി പോലീസിന് സൂചന ലഭിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായ‌ത്.

ഓണം അവധി ദിവസങ്ങളിൽ രണ്ട് ദിവസം ജോളി കോയമ്പത്തൂരിലേക്ക് പോയിരുന്നെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. കട്ടപ്പനയിലേക്കെന്ന് പറഞ്ഞാണ് അമ്മ വീട്ടിൽ നിന്നിറങ്ങിയതെന്ന് ജോളിയുടെ മകൻ റോജോ പറഞ്ഞു. പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, താൻ ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും കാണിക്കാതെയാണ് ജോളിയുടെ പെരുമാറ്റം. എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയങ്ങളിൽ ഞാൻ എന്തുചെയ്യുമെന്ന് പറയാനാകില്ല… കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ പോകവേ ജോളി പറഞ്ഞ വാചകങ്ങളാണ് ഇത്.

ഇപ്പോൾ പിടിയിലായിരുന്നില്ല എങ്കിൽ താൻ കൂടുതൽ കൊലപാതകങ്ങൾ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്.  കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ കൊന്നത് സയനേഡ് നൽകിയാണെന്നും മൊഴി നൽകി. അന്നമ്മക്ക് കീടനാശിനി നൽകിയാണ് കൊന്നത്. സിലിയുടെ മകൾക്ക് സയനേഡ് നൽകിയത് ഓർമയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞു.

ജോളിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പൊലിസ് തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ ചോദ്യം ചെയ്യൽ തുടരും. ജോളിയുടെ ഭൂമി ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും കൈമാറാൻ ഡിവൈഎസ്പിക്ക് കളക്ടർ നിർദ്ദേശം കൊടുത്തു.

തഹസിൽദാർ ജയശ്രീയുടെ മൊഴിയെടുത്താൽ റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകും. തെളിവെടുപ്പിന് ഹാജരാവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.

ആറ് കൊലപാതകങ്ങളും ചെയ്തത് താൻ തന്നെയെന്ന് ജോളി വ്യക്തമാക്കി. എന്നാൽ, മകളുടെ കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല സർ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ജോളിയുടെ മറുപടി. ജോളിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയയാക്കുന്നതിനു മുമ്പ് തന്നെ എസ്പി സൈമണും രണ്ട് ഉദ്യോഗസ്ഥരും പതിനഞ്ചു മിനിട്ടോളം സംസാരിച്ചിരുന്നു.

ഈ ഘട്ടത്തിൽ താൻ എല്ലാം പറയാം എന്ന് ഉദ്യോഗസ്ഥരോട് ജോളി സമ്മതിച്ചിരുന്നു. ‘ഇനി ഒന്നും പറയാതിരുന്നിട്ട് കാര്യമില്ല.എല്ലാ കുറ്റ സമ്മതവും നടത്തി ശിക്ഷയിൽ ഇളവ് തേടുന്നതാണ് നല്ലത്’ എന്ന ബന്ധുവിന്റെ ഉപദേശ പ്രകാരമാണ് താൻ ഇല്ലാം തുറന്നു പറയാൻ തയാറാവുന്നതെന്നും ജോളി പറഞ്ഞു.

ചോദ്യം ചെയ്യലിന്റെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ ആറ് കൊലപാതകവും ചെയ്തത് താൻ തന്നെയെന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ജോളി കുറ്റസമ്മതം നടത്തി. വീട്ടിലെ ഭരണം പിടിക്കാനാണ് ആദ്യ ഭർത്താവ് റോയിയുടെ മാതാവിനെ കൊലപ്പെടുത്തിയത്. സ്വത്തിനു വേണ്ടി അച്ഛനേയും, അതിനു ശേഷം റോയി എന്നിങ്ങനെയായിരുന്നു കൊലപാതകങ്ങൾ.

Top