മൊയ്തീന് ജോളിയുമായി ബന്ധം ,ലീഗ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്.ജോളി വിളിച്ചതായി ഫോൺ രേഖകൾ.

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും പൊന്നാമ്മറ്റം വീട്ടിലെത്തി തെരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്. പ്രതികളെ എത്തിക്കാതെ പോലീസ് മാത്രമായിരിക്കും ഈ തിരച്ചില്‍ നടത്തുക.അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. മൊയ്തീന് ജോളിയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി ഇമ്പിച്ചി മൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി തന്നെ വിളിച്ചതെന്ന് ഇമ്പിച്ചി മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.


കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ മകളെ കൊന്ന ദിവസം സിലിയേയും കൊല്ലാന്‍ ശ്രമിച്ചെന്നു ജോളി അന്വേഷണ സംഘത്തോടു വെളിപെടുത്തിയിരുന്നു. എന്നാൽ വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. രണ്ടാംവട്ടമാണ് സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്.പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശനിയാഴ്ച പകൽ മുഴുവൻ ജോളിയെ മാത്രമാണ് വടകര റൂറൽ എസ്പി ഓഫിസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. തുടർ ചോദ്യം ചെയ്യലിൽ നിർണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കസ്റ്റഡി കാലാവധി തീരാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ കൂടുതൽ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കോയമ്പത്തൂരില്‍ പോയത് ബിഎസ്എന്‍ല്‍ ജീവനക്കാരനും സുഹൃത്തുമായ ജോണ്‍സനൊപ്പമാണെന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കട്ടപ്പനിയിലെ വീട്ടിലേക്കെന്നും പറഞ്ഞായിരുന്നു ജോളി വീട്ടില്‍ നിന്നും പുറപ്പെട്ടത്. ജോളി രണ്ട് ദിവസം കോയമ്പത്തൂരില്‍ താമസിച്ചതായും കണ്ടെത്തി. പോലീസ് നടത്തിയ മൊബല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓണംഅവധിക്കാലത്തായിരുന്നു ഈ യാത്ര. റോയിയുടെ മരണം നടന്നതിന് അടുത്ത ദിവസവും ജോളി കോയമ്പത്തൂരില്‍ കോയമ്പത്തൂരില്‍ പോയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. റോയിയുടെ മരണം ആഘോഷിക്കാനാണ് ജോളി കോയമ്പത്തൂര്‍ യാത്ര നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2011 ഒക്ടോബര്‍ 31 നാണ് റോയി മരിക്കുന്നത്. വിഷം കഴിച്ച് റോയി ആത്മഹത്യ ചെയ്തന്നായിരുന്നു ബന്ധുക്കളം നാട്ടുകാരും കരുതിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യ എന്ന് തന്നെയായിരുന്നു പോലീസിന്‍റേയും നിഗമനം. കൊലപാതക പരമ്പര പുറത്ത് കൊണ്ടുവരുന്നതിലും ഏറെ നിര്‍ണ്ണായകമായത് റോയിയുടെ മരണമായിരുന്നു.

റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് റോജോ നല്‍കിയ പരാതിയാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് വഴിവെച്ചത്. റോയിയുടെ വധത്തില്‍ മാത്രമായിരുന്നു പോലീസ് ആദ്യം ജോളിയെ കസ്റ്റഡിയില്‍ എടുത്തതും. റോയിയുടെ മരണം ആഘോഷിക്കാന്‍ നവംബര്‍ ആദ്യം തന്നെ ജോളി കോയമ്പത്തൂരില്‍ പോയിരുന്നെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടത്തിയിരിക്കുന്നത്. കോയമ്പത്തൂരിലേക്ക് റോയി മരിച്ച് അധികം ദിവസം കഴിയുന്നതിന് മുമ്പ് തന്നെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണുമൊത്ത് കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയെന്നും ഇത് റോയിയുടെ മരണം ആഘോഷിക്കാനാണെന്നും റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. റോയിയുടെ മരണം കഴിഞ്ഞ് അധികം കഴിയാതെയുള്ള യാത്രയായതിനാല്‍ വീട്ടുകാരില്‍ പലര്‍ക്കും അന്ന് സംശയമുണ്ടായിരുന്നു.

എന്നാല്‍ കോയമ്പത്തൂരില്‍ വളരെ പ്രധാനപ്പെട്ട മീറ്റിങ് ഉള്ളതായും ഒഴിവാക്കാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു ജോളി വീട്ടില്‍ നിന്ന് പോയത്. ഇത് തെളിവെടുപ്പിനിടെ വ്യക്തമായതായും പൊലീസ് പറഞ്ഞു. എന്‍ഐടിയില്‍ ലക്ചറര്‍ ആണെന്നായിരുന്നു ജോളി വീട്ടുകാരെയും നാട്ടുകാരെയം പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട മീറ്റിങ്ങായതിനാല്‍ ഒഴിവാക്കാന്‍ പറ്റില്ലെന്നായിരുന്നു ജോളിയുടെ വാദം. അതിയായി ആഗ്രഹിച്ചു ഈ സംഭവം ജോളിയുടെ കടുത്ത ക്രിമിനല്‍ മനസ്സിന്റെ പ്രതിഫലനമായാണ് അന്വേഷണോദ്യോഗസ്ഥര്‍ കാണുന്നത്. റോയി ഇല്ലാതാകണമെന്ന് ജോളി അതിയായി ആഗ്രഹിച്ചിരുന്നതിന്റെ തെളിവുകൂടിയാണിത്. മൊബൈല്‍ ടവര്‍ പരിശോധനയിലും ഇരുവരും ഒരേ സ്ഥലത്തായിരുന്നുവെന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണാവധിക്കും ജോളി കോയമ്പത്തൂരില്‍ എത്തിയിരുന്നതായി ഈ പരിശോധനയിലാണ് വ്യക്തമായത്. ഒണക്കാലത്ത് ഒണക്കാലത്ത് രണ്ട് ദിവസം ജോളി വീട്ടില്‍ ഇല്ലായിരുന്നെന്ന് മകന്‍ റോമോ പോലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ജോളി ഏറ്റവും കൂടുതല്‍ ഫോണില്‍ സംസാരിച്ചത് ജോണ്‍സനോടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ജോളിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ സമ്മതിച്ചിരുന്നു.

ജോണ്‍സണ് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പോലീസ് കരുതുന്നത്. എങ്കിലും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ യാത്രയ്ക്കു പിന്നിലെ ഉദ്ദേശ്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നു. എന്‍ഐടിയിലേക്കെന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങിയ ജോളി ആരൊടെക്കെ ബന്ധപ്പെട്ടു എന്ന് കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം.

ശാസ്ത്രീയ തെളിവ് ലഭിച്ചിട്ടുള്ള റോയ് തോമസിന്‍റെ മരണം കൊലപാതകമമെന്ന് തെളിയിക്കലാണ് പോലീസിന്‍റെ ആദ്യ ലക്ഷ്യം. റോയിയുടെ മരണത്തേക്കുറിച്ച് ചോദ്യം ചെയ്യലിനിടെ ജോളി നത്തിയ വെളിപ്പെടുത്തലും പോലീസിന് സഹായകരമാണ്. മക്കളെ രണ്ടു പേരേയും വീടിന്‍റെ മുകല്‍ നിലയിലെ മുറിയില്‍ ഉറക്കി കിടത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു റോയിയെ കൊലപ്പെടുത്തിയതെന്നാണ് ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോട് സമ്മതിച്ചത്. കുഴഞ്ഞു വീണത് റോയി തോമസ് ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് കുഴഞ്ഞുവീണ് മരിച്ചതെന്ന വാദമായിരുന്നു ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടത്തില്‍ ജോളി ആവര്‍ത്തിച്ചത്.

എന്നാല്‍ മരിക്കുന്നതിന്‍റെ 10 മിനുട്ട് മുമ്പായി റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്‍റെ തെളിവുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള കാര്യം പോലീസ് ജോളിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. റോയി ഭക്ഷണം കഴിച്ച ഉടനെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് അപ്പോള്‍ വീട്ടിലെത്തിയ ബന്ധുക്കളില്‍ ഒരാളോട് ജോളി പറഞ്ഞിരുന്നു. ഈ ബന്ധുവിന്‍റെ മൊഴി പോലീസ് ശേഖരിച്ചിരുന്നു. ബന്ധുവിന്‍റെ മൊഴി ചൂണ്ടിക്കാട്ടിയതോടെയാണ് ജോളി സത്യം പുറത്ത് പറയാന്‍ തയ്യാറായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ റോയിയുടെ മരണ ദിവസം വീട്ടിലുണ്ടായ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കി. നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പ്രകാരം റോയിക്ക് വിഷം നല്‍കുവായിരുന്നെന്ന് ജോളി സമ്മതിക്കുകയായിരുന്നു.

Top