ടോം തോമസിനെ കൊലപ്പെടുത്തിയത് ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കി.കൂടത്തായി കൊലപാതകത്തിൽ അഞ്ചാം കുറ്റപത്രം സമര്‍പ്പിച്ചു.

വടകര: കൂടത്തായി കൊലപാതകത്തില്‍ ടോം തോമസ് കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു, ടാബ്ലറ്റിൽ സയനൈഡ് കലർത്തിയാണ് കൊന്നത് .ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവാണ് ടോം തോമസ്. താമരശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. മഷ്‌റൂം ക്യാപ്‌സ്യൂളിൽ സയനൈഡ് നിറച്ച് നൽകിയാണ് ടോം തോമസിനെ ജോളി കൊന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാർത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നൽകിയത്. പ്രാർത്ഥനയ്ക്കിടയിൽ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ‍‌


താമരശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് രാവിലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായാണ് ടോം തോമസിനെ കൊലപ്പെടുത്തിയത് എന്ന് റൂറല്‍ എസ് പി കെ.ജി സൈമണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 175 സാക്ഷികളും 173 രേഖകളും ഉണ്ട്. കുറ്റപത്രത്തിന് 1069 പേജുകളുണ്ട്.
മഷ്‌റൂം ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് ടോം തോമസിനെ കെലപ്പെടുത്തിയത്. ടോം തോമസിന് ദിവസവും മഷ്‌റൂം ക്യാപ്‌സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്‌സ്യൂള്‍ എളുപ്പത്തില്‍ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്‍ത്ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

170 ലധികം സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ജോളിയുടെ മകൻ റെമോ പ്രധാന സാക്ഷി. ക്യാപ്‌സ്യൂൾ നൽകുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആദ്യം ഓടിയെത്തിയ അയൽക്കാരും ആശുപത്രിയിലേക്ക് കൊണ്ട്‌പോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളുടെ കൂട്ടത്തിലൂണ്ട്. സ്വത്ത് തർക്കം 2008 ഓഗസ്റ്റ് 26നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. ടോം തോമസിന്റെ ഭാര്യാ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യിക്കാനും മാത്യു ആവശ്യപ്പെട്ടിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം എന്നായിരുന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

മാത്യുവിന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ജോളി എത്തുകയും ആദ്യം മദ്യത്തില്‍ സയനൈഡ് കലര്‍ത്തി കുടിക്കാന്‍ നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ച് പോയി. ശേഷം, കുറച്ച് കഴിഞ്ഞ് വീണ്ടും മാത്യുവിന്റെ വീട്ടിലെത്തി അവശനായായി കിടന്ന മാത്യുവിന് വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നുലെന്നാണ് നലാം കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. റോയ് തോമസ്, സിലി, ആല്‍ഫൈന്‍ കേസുകളിലാണ് ഇതിന് മുമ്പ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൂടത്തായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്പി കെജി സൈമണ്‍ പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോവുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത് വേഗത്തിലാക്കിയത്.

Top