ജോളിക്ക് രക്ഷപ്പെടാൻ ഒത്താശ നൽകിയത് ലീഗ് നേതാവ്?കുരുക്ക് മുറുകിയപ്പോൽ കട്ടപ്പനയ്ക്ക് രക്ഷപ്പെടാൻ ശ്രമം.

കോഴിക്കോട്:കൂടാത്തതായിയിൽ ആര് പേരെ ആരും കൊലനടത്തിയ ജോളി ഒടുവിൽ പിടിയിലായി . കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ ജോളി കുറ്റസമ്മതം നടത്തിയകത് ആവസാന നിമിഷം. ആറു വട്ടം മൊഴിയെടുത്തപ്പോഴും കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലായിരുന്നു ജോളി. പലതും മാറ്റി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ ജോളിയെ അവിശ്വസിക്കുന്നതായി നടിച്ചില്ല. എങ്കിലും അപകടം മണത്ത ജോളി കല്ലറ തുറന്നുള്ള പരിശോധനയ്ക്ക് ഒരാഴ്ച മുന്‍പു കട്ടപ്പനയിലേക്ക് യാത്രയുണ്ടെന്ന് അറിയിച്ചു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി കൂട്ടത്തായിൽ‌ തന്നെ തുടരാൻ ക്രൈംബ്രാഞ്ച് നിർദേശിക്കുകയായിരുന്നു. കല്ലറ പൊളിച്ചുള്ള പരിശോധനയ്ക്ക് മൂന്ന് ദിവസം മുന്‍പ് ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനും മറ്റൊരാള്‍ക്കുമൊപ്പം ജോളി അടുത്ത വീട്ടിലിരുന്ന് അറസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള സാധ്യതകളെ കുറിച്ച് ചർച്ച നടത്തിയിരുന്നെന്നാണ് റിപ്പോർട്ടുകൾ. ക്രൈംബ്രാഞ്ചിന്റെ നാട് വിട്ട് പോകരുതെന്ന നിർദേശമാണ് ജോളിക്ക് അന്വേഷണം തന്നിലേക്ക് അടുക്കുന്നുവെന്ന സംശയം ഉണ്ടായത്.

പതറിത്തുടങ്ങിയത് ആദ്യഘട്ടത്തില്‍ പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും കുറ്റം മുഴുവന്‍ നിഷേധിക്കുന്ന സമീപനമായിരുന്നു ജോളിയുടേത്. എന്നാല്‍ ഫോറന്‍സിക് പരിശോധനയക്കായി സെമിത്തേരിയിലെ കല്ലറ പൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തതോടെയാണ് ജോളി പതറിത്തുടങ്ങിയത്. അന്ന് വൈകുന്നേരം വീട്ടിലെത്തിയ അയല്‍വാസി ബാവയോടാണ് തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ജോളി ആദ്യമായി പറയുന്നത്.

കൊലപാതകങ്ങളെക്കുറിച്ച് ജോളി പറഞ്ഞ വിവരങ്ങള്‍ ബാവ ഉടന്‍ തന്നെ റൂറല്‍ എസ്പിയെ അറിയിച്ചു. അതിന് ശേഷം മകന്‍ റോമോയെ ജോളിയുടെ അരികിലേക്ക് വിട്ട പോലീസ് കൂടുതല്‍ വിവരങ്ങല്‍ ശേഖരിച്ചു. സിലിയുടേയും ആല്‍ഫിന്‍റേയും മരണത്തേക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്ന വിവരം മകനോട് ജോളി പറയുന്നത്. ആദ്യം തീരുമാനിച്ചത് റോമോയില്‍ നിന്ന് ഷാജുവിനെതിരേയുള്ള മൊഴി ലഭിച്ചെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കാനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൃത്യമായ നിരീക്ഷണത്തിലായിരുന്നു പിന്നീടുള്ള മണിക്കൂറുകളില്‍ ഷാജു. ഷാജുവിന്‍റെ ഫോണ്‍കോളുകളും സഞ്ചാരവും പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്‍റെ വീട് കര്‍ശനമായ പോലീസ് കര്‍ശനമായ നീരീക്ഷണത്തിലാണ്.

വിവാഹത്തിന് ഇന്നലെ പുലര്‍ച്ചേയും മാധ്യമങ്ങളെക്കണ്ട ജോളിയെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന നിലപാടായിരുന്നു ഷാജു സ്വീകരിച്ചത്. തങ്ങളുടെ വിവാഹത്തിന് മുന്‍കൈയ്യെടുത്തത്ത് ജോളിയാണെന്നും സിലി മരണപ്പെട്ട് രണ്ട് മാസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി ജോളി വിവാഹക്കാര്യം പറഞ്ഞിരുന്നുവെന്നും ഷാജു അഭിപ്രായപ്പെട്ടു.  ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാല്‍ ജോലിയെ കുറിച്ച് കൂടുതലായൊന്നും അന്വേഷിച്ചിരുന്നതേയില്ല. തന്നോട് പറഞ്ഞതെല്ലാം കളവായിരുന്നില്ലേ എന്ന് ഇപ്പോള്‍ ചോദിച്ചപ്പോള്‍ ഒരു ബ്യൂട്ടി ഷോപ്പില്‍ ഇരിക്കാറുണ്ടെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ജോളി പറഞ്ഞിരുന്നു.

തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. സയനൈഡ‍് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മാത്രമാണ് ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നതായും മരണകാരണം സയനൈഡ‍് ഉള്ളില്‍ ചെന്നാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അറിയുന്നതെന്നും ഷാജു പറഞ്ഞു. ജോളിയുടെ അറസ്റ്റിനു പിന്നാലെ പൊന്നാംമറ്റത്ത് നിന്ന് ഷാജുവിനെ ബന്ധുക്കള്‍ പുറത്താക്കിയിരുന്നു.

Top