കൂടത്തായി കേസ്: നാലു പേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായകമായ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്.

കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളിലും സയനൈഡിന്റെ അംശമോ, മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്നാണ് പുറത്തുവന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, മൃതദേഹങ്ങളുടെ കാലപ്പഴക്കം കൊണ്ടാകാം സയനൈഡിന്റെ അംശമോ, വിഷാംശമോ കണ്ടു പിടിക്കാന്‍ കഴിയാതിരുന്നതെന്നാണ് നിഗമനം. വിദേശ രാജ്യങ്ങളില്‍ വിശധമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോയെന്ന് പരിശോധിക്കും.

അന്നമ്മയെ കൊല്ലാനായി പ്രതി ജോളി വിഷം മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2002ല്‍ അന്നമ്മയ്ക്ക് ആട്ടിന്‍സൂപ്പിൽ വിഷം കലര്‍ത്തിയും മറ്റു മൂന്നുപേര്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്.

Top