കല്ലറ തുറക്കുന്നതിനോട് ബന്ധുക്കൾക്ക് കടുത്ത എതിർപ്പായിരുന്നു !!!കല്ലറ തുറന്ന ശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റോജോയ്ക്ക് നാട്ടിലിറങ്ങാന്‍ പറ്റുമായിരുന്നില്ല; അയല്‍വാസി

കോഴിക്കോട്:കൂടത്തായി കൊലപാതക കേസിൽ പ്രതികൾ കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്‍റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍ പോകാന്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്‍ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്‍ തലയാട്ടി.

പരമ്പരയുടെ ചുരുളഴിയുമ്പോള്‍ അമ്പരപ്പിലാണ് ഒരു നാട് മുഴുവന്‍. ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയത് ആ കുടുംബത്തിലെ പ്രധാന അംഗമാണെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല കൂടത്തായിയിലെ നാട്ടുകാര്‍ക്ക്.എന്നാല്‍ കേസില്‍ കല്ലറതുറന്ന് തെളിവ് ശേഖരിച്ചശേഷം കാര്യങ്ങള്‍ മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി തോമസിനും സഹോദരന്‍ റോജോയ്ക്കും നാട്ടിലിറങ്ങി നടക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് ജോളിയുടെ അയല്‍വാസി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡെയിലി ഇന്ത്യൻ ഹെറാൾഡ് ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക…

അത്രമാത്രം ഈ വിഷയത്തില്‍ കുടുംബത്തിനുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്നാണ് അന്താനത്ത് വീട്ടില്‍ മുഹമ്മദ്ബാവ പറയുന്നത്. കൂടത്തായിയില്‍ ആറ് കൊലപാതകം നടത്തിയ കേസിലെ പ്രതി ജോളി താമസിച്ച പൊന്നാമറ്റം വീടിന് എതിര്‍വശത്താണ് ബാവയുടെ വീട്.
കഴിഞ്ഞ രണ്ടുമാസമായി വലിയ മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.കേസുമായി മുന്നോട്ടുപോവുന്നതിനോടും കല്ലറ തുറന്ന് തെളിവ് ശേഖരിക്കുന്നതിനോടും വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെന്നാണ് ബാവ പറയുന്നത്.

” കല്ലറ തുറക്കുന്നതിനോട് അന്നുരാവിലെപോലും ബന്ധുക്കളില്‍ പലരും അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. കല്ലറ തുറന്ന് തെളിവുശേഖരിച്ചതിനു പിന്നാലെ ജോളിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമുണ്ടായി.സഹോദരങ്ങള്‍ സ്വത്ത് തട്ടിയെടുക്കാന്‍ അനാവശ്യമായി കേസ് നടത്തുകയാണെന്ന് അതുവരെ പറഞ്ഞിരുന്നവര്‍ സത്യം പുറത്തുവന്നപ്പോള്‍ നിലപാടുമാറ്റി. പക്ഷേ, മറിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ റെഞ്ചിക്കും റോജോയ്ക്കും തനിക്കും നാട്ടിലിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുമായിരുന്നു”- ബാവ പറഞ്ഞു.

കുട്ടിക്കാലംമുതല്‍ പൊന്നാമറ്റം വീട്ടിലുള്ളവരുമായി ബന്ധമുണ്ടായിരുന്നെന്നും ഒരുമിച്ച അവര്‍ക്കൊപ്പം കളിച്ചുവളര്‍ന്ന തനിക്ക് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ റെഞ്ചിയാണ് ട്യൂഷന്‍ എടുത്തിരുന്നതെന്നും ബാവ പറയുന്നു.

ക്രിസ്മസിനും ഓണത്തിനും ബാവയെയും കുടുംബത്തെയും അന്നമ്മയും ഭര്‍ത്താവ് ടോം തോമസും ഭക്ഷണത്തിന് ക്ഷണിക്കുമായിരുന്നു. റോയിയുടെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി. ഇരുവരുടേയും മരണത്തിന് ശേഷം ജോളി തങ്ങളുമായെല്ലാം അകലം പാലിക്കാന്‍ തുടങ്ങിയെന്നും ബാവ പറയുന്നു.

അതേസമയം കൂടത്തായി കൊലപാതക പരമ്പരിയിലെ പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റ്ഡയില്‍ വിട്ടു. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെയാണ് താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രത്യേക വ്യവസ്ഥകളൊന്നും വെക്കാതെയാണ് കോടതി പ്രതികളുടെ കസ്റ്റഡി അനുവദിച്ചത്. ചോദ്യം ചെയ്യല്‍ ഉള്‍പ്പടേയുള്ള നടപടികള്‍ക്ക് ശേഷം ഈ മാസം 16 ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ 11 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റഡി അപേക്ഷയില്‍ പോലീസ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍ വലിയ പ്രതിഷേധമായിരുന്നു ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.

പോലീസിന്‍റെ കസ്റ്റഡി അപേക്ഷയില്‍ പ്രതികള്‍ കോടതിയില്‍ തടസ്സം ഉന്നയിച്ചിരുന്നില്ല. പോലീസ് കസ്റ്റഡിയില്‍ പോകുന്നതിന് എന്തെങ്കിലും എതിര്‍പ്പ് ഉന്നയിക്കാനുണ്ടോയെന്ന് കോടതി മൂന്ന് പ്രതികളോടും ചോദിച്ചപ്പോള്‍ എതിര്‍പ്പില്ലെന്നായിരുന്നു മാത്യും പറഞ്ഞത്. മറ്റുള്ളവരും ശബ്ദമുയര്‍ത്താതെ എതിര്‍പ്പില്ലെന്ന് തലയാട്ടുകയായിരുന്നു. അതിന് ശേഷം കോടതി അടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

ആളൂരിന്‍റെ പ്രതിനിധിയെത്തി കേസ് ഇനി 16-ാം തിയതി പരിഗണിക്കും. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ അന്ന് തന്നെ കോടതി പരിഗണിക്കും. പോലീസിന്‍റെ ഭാഗത്ത് നിന്നോ മറ്റോ പരാതികള്‍ ഉള്ളതായി പ്രതികള്‍ പറഞ്ഞില്ല. ഇതിനിടയില്‍ ആളൂരിന്‍റെ പ്രതിനിധിയെത്തി ജോളിയില്‍ നിന്ന് വക്കാലത്ത് ഒപ്പിട്ടു വാങ്ങി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഹാജാരാവാന്‍ ജോളിയുമായി ബന്ധപ്പെട്ടവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. പ്രതികളേയും കൊണ്ട് താമരശ്ശേരിയില്‍ നിന്ന് പയ്യോളി ഭാഗത്തേക്കാണ് പോലീസ് വാഹനം പുറപ്പെട്ടത്. താമരശ്ശേരിയില്‍ നിന്ന് വളരെ അടുത്ത പ്രദേശമായതിനാല്‍ പ്രതികളെ ഇന്ന് തന്നെ കൂടത്തായിയില്‍ എത്തി തെളിവെടുപ്പ് നടത്തിയേക്കുമെന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു.
കോഴിക്കോട് ജില്ലാ ജയിലില്‍ താമസിപ്പിച്ചിരുന്ന ജോളിയേയും പ്രജികുമാറിനേയുമായിരുന്നു ആദ്യം താമരശ്ശേരി. കോടതിയില്‍ എത്തിച്ചത്. സബ് ജയിലില്‍ താമസിപ്പിച്ച മാത്യുവിനേയും കൊണ്ടുള്ള പോലീസ് സംഘം പിന്നീടാണ് കോടതിയില്‍ എത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് മാത്യുവിന്‍റെ വൈദ്യ പരിശോധന നടത്തി. ജോളി ജോസഫിനേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയില്ല.

Top