കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തിൽ നടന്ന മലയോര ഹൈവേ മാർച്ച് വൻ വിജയമായിരുന്നു. ഇതേത്തുടർന്ന് തകർന്നു നാശമായ കുഴികൾ കല്ലും പൊടിയും ഇട്ട് നിറം മാറ്റി മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ഭരണപക്ഷം. കരമന ജയന്റെ ജാതയ്ക്കെതിരെ സിപിഎം എന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിനെ “കണ്ണടച്ചുപിടിച്ചു ചുറ്റും ഇരുട്ടാണെന്നു പറയുന്നവർക്ക് മറുപടിയില്ല… “എന്ന പേരിൽ പരിഹസിച്ച് തൊട്ടടുത്ത ദിവസം ഇവിടെ എൽ. ഡി. എഫ് നടത്തിയ വികസന മുന്നേറ്റ ജാഥയിലെ അണികളുടെ ബൈക്കുകൾ ഈ റോഡിലെ കുഴികളിൽ വീണ് അവരെ സ്വയം പരിഹസിക്കുന്ന കാഴ്ചയ്ക്കും നാട്ടുകാർ സാക്ഷ്യം വഹിച്ചു.
പാറശ്ശാല നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ ബിജെപിയുടെ ആര്യങ്കോട് ഹൈടെക് റോഡ്ജനകീയ പദയാത്രയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ. മാർച്ച് 18 ന് വൈകു.മൂന്ന് മണിക്കാണ് പദയാത്ര ആരംഭിക്കുന്നത്. പുതുതായി പണി കഴിപ്പിച്ചെന്ന് അവകാശപ്പെടുന്ന ഹൈടെക് റോഡ് – പല ഭാഗത്തും പണി പൂർത്തിയാകാത്തതിനാൽ യാത്ര ചെയ്യാൻ കഴിയാത്ത നിലയിലാണ്. ഓടകളും അനുബന്ധ നവീകരണവും പാതിവഴിയിൽ നിൽക്കുന്ന റോഡിൻ്റെ പേരിൽ ഭരണപക്ഷം നടത്തുന്ന വ്യാജ അവകാശവാദങ്ങൾ തുറന്നു കാട്ടിയാണ് പദയാത്ര നടത്തുക. മലയോര മേഖലയിലെ ഗ്രാമീണ റോഡുവികസനം സാധ്യമാക്കാൻ ദേശീയ ജനാധിപത്യ സഖ്യം മണ്ഡലത്തിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് കരമന ജയൻ പറഞ്ഞു.
പാറശ്ശാല – കുടപ്പനമൂട് മലയോര ഹൈവേയുടെ ഒന്നാം റീച്ച് പണി പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് നടത്തിയ മലയോര ഹൈവേ മാർച്ചിന് വലിയ പിന്തുണ ലഭിച്ചിരുന്നു. പാറശ്ശാലയുടെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം തേടി ബിജെപി സംസ്ഥാന സെക്രട്ടറിയും പാറശ്ശാല നിയോജക മണ്ഡലം എ ഡി എ സ്ഥാനാർത്ഥിയുമായ കരമന ജയൻ നയിക്കുന്ന ആര്യങ്കോട് ഹൈടെക് റോഡ് മാർച്ച് വ്യാഴാഴ്ച മൂന്ന് മണിക്ക് മാരായമുട്ടത്ത്നിന്നും ആരംഭിക്കുന്നു. ഒറ്റ ശേഖരമംഗലത്ത് പദയാത്ര സമാപിക്കും.