തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതിയ പന്തളം മുൻസിപ്പാലിറ്റിയിൽ ചരിത്രം തിരിത്തിക്കുറിക്കുന്ന തീരുമാനവുമായി വീണ്ടും ബിജെപി. ഇതാണ് യഥാർത്ഥ നവോത്ഥാനമെന്ന് കരമന ജയൻ.

ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളുമായി കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തകർത്തുകൊണ്ട് അപ്രതീക്ഷിത പ്രകടനമായിരുന്നു പന്തളം മുൻസിപ്പാലിറ്റിയിൽ ബിജെപി കാഴ്ച വെച്ചത്. അതേ സ്ഥലത്ത് ചരിത്രം തിരിത്തിക്കുറിക്കുന്ന തീരുമാനവുമായി വീണ്ടും ബിജെപി മുന്നോട്ടു വരികയാണ്. ചെയർമാൻ സ്ഥാനം ‘ജനറൽ’ ആയ ഇവിടെ തങ്ങളുടെ ചെയർപേഴ്സൺ ആയി ഒരു എസ് സി വനിതയെ ഐകകണ്ഠേന തിരഞ്ഞെടുത്തുകൊണ്ടാണ് ബിജെപി പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചത്. നിലവിൽ വൈസ് ചെയർപേഴ്സണും ഇവിടെ വനിതാ സംഭരണമായതുകൊണ്ട് പന്തളം മുനിസിപ്പാലിറ്റിക്കിത് ഇരട്ടി മധുരം. ഇന്ന് രാവിലെ പത്തനംതിട്ട ജില്ലയിൽ പന്തളത്ത് എത്തി ബിജെപി കൗൺസിലർമാരുടെ യോഗത്തിൽ വെച്ച് പത്തനം തിട്ട ജില്ലയുടെ ഹുമതലയുള്ള ബിജെപി സംസ്ഥാന സെക്രെട്ടറി ശ്രീ കരമന ജയനാണ് ചെയർപേഴ്സൺ ശ്രീമതി സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൺ ശ്രീമതി രമ്യ U, എന്നിവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതാണ് യഥാർത്ഥ നവോത്ഥാനം

ഇതാണ് യഥാർത്ഥ നവോത്ഥാനം. പൊതു ജനത്തിന്റെ കണ്ണിൽ പുകമറ സൃഷ്ടിച്ച് തങ്ങളാണ് നവോത്ഥാന നായകരെന്ന് നാലുനേരം സ്വയം മുറവിളികൂട്ടുന്ന എൽഡിഎഫിനോ യുഡിഎഫിനോ ഇത്തരമൊരു തീരുമാനം തങ്ങളുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കോർപറേഷനിലോ കൈക്കൊള്ളാൻ ചങ്കൂറ്റമുണ്ടോ? സവർണ ഫാസിസം മുൻനിർത്തിയുള്ള സമീപനമാണ് ബിജെപിയുടേത് എന്ന് എക്കാലത്തും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന ഈ മുന്നണികൾക്ക് ഇനി ബിജെപിയുടെ ഈ ചരിത്രപരമായ തീരുമാനത്തെ മാതൃകയാക്കാം. നരേന്ദ്ര മോദി സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ സ്ത്രീ ശാക്തീകരണം എന്ന ആശയത്തെ അതിന്റെ പൂർണതയിൽ ഉൾക്കൊണ്ട പന്തളം മുൻസിപ്പാലിറ്റിയിൽ ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള തീരുമാനം പ്രഖ്യാപിക്കാൻ സാധിച്ചത് ഒരപൂർവഭാഗ്യമായി കരുതുന്നു എന്നും നിയുക്ത ചെയർപേഴ്സൺ ശ്രീമതി സുശീല സന്തോഷ്, വൈസ് ചെയർപേഴ്സൺ ശ്രീമതി രമ്യ . യു , മറ്റു കൗൺസിലർമാർ എന്നിവർക്കും സ്‌നേഹാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കരമന ജയൻ പറഞ്ഞു.

Top