കാരാട്ട് ഫൈസലിനെ വിട്ടയച്ചു…

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാണമെന്ന് നിർദേശമുണ്ട്. ഇന്നലെ പുലർച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. റെയ്ഡിൽ രേഖകളും പിടിച്ചെടുത്തിരുന്നു.സ്വർണക്കടത്തിലെ പ്രധാനി കാരാട്ട് ഫൈസലാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. തൃശിനാപ്പള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്വർണം എത്തിച്ച് വിൽക്കുകയായിരുന്നു എന്നാണ് വിവരം. സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവരിൽ കാരാട്ട് ഫൈസൽ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Top