സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്; ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകനെന്ന് റിപ്പോർട്ട്. 80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയാതായി റിപ്പോർട്ട് . ക​സ്റ്റം​സി​ന്റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലുമണിയോടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും.

കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തെ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡി​നെ​ത്തി​യ​ത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ടു​വ​ള്ളി എം​എ​ല്‍​എ പി​ടി​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ര്‍​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ല്‍. ഈ ​പാ​ര്‍​ട്ടി ഇ​പ്പോ​ള്‍ ഐ​എ​ന്‍​എ​ല്ലി​ല്‍ ല​യി​ച്ചി​ട്ടു​ണ്ട്.ഇടത് സ്വതന്ത്രനായി വിജയിച്ച ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് അംഗമാണ്‌. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top