കര്‍ഷകരുടെ ഒരു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തള്ളാന്‍ ആദ്യ മന്ത്രിസഭായോഗ തീരുമാനം; 56,000 കോടി രൂപയുടെ കടം എഴുതി തള്ളും

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കര്‍ഷകരുടെ ഒരു ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തള്ളാന്‍ ആദ്യ മന്ത്രിസഭായോഗ തീരുമാനം. 56,000 കോടി രൂപയുടെ കടമാണ് എഴുതി തള്ളുന്നത്. കോണ്‍ഗ്രസിലെ ആര്‍.വി.ദേശ്പാണ്ഡെയെ പ്രോടെം സ്പീക്കറാക്കാന്‍ ശുപാര്‍ശ ചെയ്തു.

വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായി യെദ്യൂരപ്പ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അധികാരത്തിലേറ്റിയതിന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം ആവശ്യമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു ലക്ഷം കോടി രൂപയുടെ കര്‍ഷക കടം എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലാണ് യെദ്യൂരപ്പ ഭരണത്തിലേറിയത്. ആ വാഗ്ദാനങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ഭരണത്തിലേറിയ ശേഷവും കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്ന് പറയാന്‍ ശ്രമിക്കുകയാണ് യെദ്യൂരപ്പ.

ഗവര്‍ണ്ണര്‍ വാജുഭായ് വാല സത്യ വാചകം ചൊല്ലിക്കൊടുത്തപ്പോള്‍ ദൈവത്തിന്റെയും കര്‍ഷകരുടെയും നാമത്തിലായിരുന്നു യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത്. സത്യ പ്രതിജ്ഞയ്‌ക്കെത്തിയ അദ്ദേഹം മുതുകില്‍ കൂടി ഒരു പച്ച ഷാളും പുതച്ചിരുന്നു. ഞാന്‍ കര്‍ഷകരുടെ മുഖ്യമന്ത്രിയാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ആ പച്ചഷാള്‍ ധരിച്ചതിന്റെ ഉദ്ദേശത്തിനു പിന്നില്‍.

ഖാദി ഷര്‍ട്ടും മുണ്ടും അല്ലെങ്കില്‍ ദോത്തിയും ഖദര്‍ ഷര്‍ട്ടും ധരിക്കുന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനായി സഫാരി സ്യൂട്ട് ധരിച്ചാണ് യെദ്യൂരപ്പ എന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ആര്‍എസ്എസ് പ്രചാരകനായിരുന്ന കാലത്ത് വെള്ള ഷര്‍ട്ടും കാക്കി ട്രൗസറുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്നാല്‍ അധികാര രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചതോടെ സഫാരി സ്യൂട്ടായി അദ്ദേഹത്തിന്റെ സ്ഥിരം വസ്ത്രം. ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ സഫാരി സ്യൂട്ട് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോള്‍ സഫാരി സ്യൂട്ടിനു മുകളിലൂടെ പച്ച ഷാള്‍ പുതച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്. മൂന്നാതവണയും പച്ച ഷാള്‍ പുതക്കല്‍ അദ്ദേഹം ആവര്‍ത്തിച്ചു.

Top