ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​സ​ഭ​യെ​ന്ന് എ​ക്സി​റ്റ് പോ​ളു​ക​ൾ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കർണാടകയിൽ തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ.സര്‍വ്വേകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം 106 മുതല്‍ 118 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകളുടെ പ്രവചനം.ബി.ജെ.പിക്ക് 79 മുതല്‍ 92 വരെയും ജെ.ഡി.എസ് 22 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ഫലങ്ങള്‍. അതേ സമയം റിപ്പബ്ലിക്ക്, ന്യൂസ് എകസ് ചാനലുകള്‍ ബി.ജെ.പിക്ക് മുന്‍ഗണന നല്‍കുന്നുണ്ട്

ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ, ജെഡിഎസ് നിലപാട് നിർണായകമാകുമെന്ന് കണക്കുകൂട്ടുന്നു. ഇന്ത്യ ടുഡേ-ആക്സിസ് സർവേ 118 സീറ്റ് നേടി ബിജെപി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. ഈ എക്സിറ്റ് പോൾ മാത്രമാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്ന ഏക പ്രധാന സർവേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപി 95-114 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിനു 73-82, ജെഡിഎസിന് 32-43 എന്നിങ്ങനെയാണ് ഈ എക്സിറ്റ് പോളിലെ പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് എക്സിറ്റ് പോൾ ബിജെപിക്ക് 106-118 സീറ്റുകളാണ് കണക്കുകൂട്ടുന്നത്. കോണ്‍ഗ്രസിന് 79-92 സീറ്റുകൾ ലഭിക്കുമെന്നും ജെഡിഎസ് 22-30 സീറ്റിൽ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ-ആക്സിസ് സർവേ പ്രവചിക്കുന്നു.

ബിജെപി അനുകൂല ചാനലുകളായ ടൈംസ് നൗവും റിപ്പബ്ളിക് ടിവിയും പോലും ബിജെപിക്കു കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ടൈംസ് നൗ-വിഎംആർ സർവേ കർണാടകയിൽ 90-103 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്പോൾ, 97-109 സീറ്റുകൾ നേടിയ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് റിപ്പബ്ളിക് ടിവി സർവേ വിലയിരുത്തുന്നു. അതേസമയം, ബിജെപി-100, കോണ്‍ഗ്രസ്-86, ജെഡിഎസ്-33, മറ്റുള്ളവർ-3 എന്നിങ്ങനെയാണ് എൻഡിടിവിയുടെ കർണാടക എക്സിറ്റ് പോൾ പ്രവചനം. ഇന്ത്യ ടിവിയുടെ എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി- 97-107, കോണ്‍ഗ്രസ്- 87-99, ജെഡിഎസ്-21-30 എന്നിങ്ങനെയാണു സീറ്റ് നില.

കോണ്‍ഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും എന്നതുപോലെ ബിജെപിക്കും മോദി-അമിത് ഷാ കൂട്ടുകെട്ടിനും കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇരുപാർട്ടികളും ലക്ഷ്യം വയ്ക്കുന്നത്. 224 ൽ 222 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരം നിലനിർത്തിയതിനു ശേഷം കർണാടകത്തിൽ ഒരു കക്ഷിയും തുടർച്ചയായി അധികാരത്തിലെത്തിയിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Top