മോദി പ്രഭയിൽ കർണാടക !..തകര്‍ന്ന കോണ്‍ഗ്രസ്.. ബിജെപി 117 കോണ്‍ഗ്രസ് 59 ജെഡിഎസ് 44 ലീഡ് ചെയ്യുന്നു

ബാംഗ്ലൂർ :മോദിപ്രഭയിൽ കർണാടക ..തകർന്നടിഞ്ഞു കോൺഗ്രസ് .കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതായി ഫല സൂചനകള്‍. നിലവിലെ അവസ്ഥയില്‍ ബിജെപി കേവല ഭീരിപക്ഷം നേടി ഒറ്റകക്ഷിയാകും. അഭിമാന പോരാട്ടമാണ് ഡെഡിഎസ് കാഴ്ചവച്ചത്.107 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 45 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്.തീരദേശ, മധ്യമേഖലകളിൽ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കർണാടകത്തിലും കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.

മൈസൂരു ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ജെഡിഎസ് നിർണായക ശക്തിയാകുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽ പിന്നിലാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം പിന്നിലായത്. ബദാമിയിൽ ശ്രീരാമുലുവിനെതിരേ അദ്ദേഹം മുന്നിട്ടു നിൽക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നിലാണ്. ചാമുണ്ഡേശ്വരിയില്‍ 10000ല്‍ അധികം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പിന്നിലുള്ളത്. ബദാമിയില്‍ കടുത്ത മത്സരമാണ് അദ്ദേഹം നേരിടുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. ബെംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.ഇപ്പോഴത്തെ സൂചനയനുസരിച്ച് 17 സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയി. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. ചാമുണ്ഡേശ്വരിയില്‍ 12000ല്‍ അധികം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പിന്നിലുള്ളത്.

Top