രണ്ട് 2 റെ​ഡ്ഡി+1 യെ​ഡ്ഡി= ബി​ജെ​പി സൂ​ത്ര​വാ​ക്യം; കു​പ്ര​സി​ദ്ധ ഖ​നി ഉ​ട​മ​ക​ളാ​യ റെ​ഡ്ഡി സ​ഹോ​ദ​ര​ൻ​മാരും റം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി യെ​ദ്യൂ​ര​പ്പ​യും;മോ​ദി​യെ വീ​ണ്ടും കു​ത്തി സി​ദ്ധ​രാ​മ​യ്യ

ബംഗളുരു: ഉരുളല്ക് ഉപ്പേരി പോലെ മോദിക്ക് മറുപടിയുമായി സിദ്ദരാമയ്യ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2+1 പരിഹാസത്തിനു വീണ്ടും മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2 റെഡ്ഡി+1 യെഡ്ഡി എന്നതാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മോദിയുടെ സൂത്രവാക്യമെന്ന് സിദ്ധരാമയ്യ പരിഹസിച്ചു.

റെഡ്ഡി സഹോദരൻമാർക്കെതിരായ കേസുകൾ സിബിഐ അവസാനിപ്പിക്കുന്നതിനെ കുറിച്ച് മോദി ഒന്നും പറഞ്ഞില്ല. മറിച്ച് അദ്ദേഹം 2+1 ഫോർമുലയെകുറിച്ചാണു സംസാരിച്ചത്. 2 റെഡ്ഡി+1 യെഡ്ഡി എന്നതാണ് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള മോദിയുടെ സൂത്രവാക്യം- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. കുപ്രസിദ്ധ ഖനി ഉടമകളായ റെഡ്ഡി സഹോദരൻമാർക്കു പുറമേ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദ്യൂരപ്പയെയും കൂട്ടിച്ചേർത്തായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.

നേരത്തെ, രണ്ട് മണ്ഡലത്തിൽ സിദ്ധരാമയ്യയും ഒരു മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ മകനും മത്സരിക്കുന്നതിലൂടെ 2+1 ഫോർമുലയാണ് അദ്ദേഹം കർണാടകത്തിൽ നടപ്പാക്കുന്നതെന്നായിരുന്നു ചമരജനഗര ജില്ലയിലെ ശാന്തമരഹള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദിയുടെ പരിഹാസം. നിലവിൽ സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് അദ്ദേഹം പുതിയ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതെന്നും ഇതാണു കർണാടകയിൽ മുഖ്യമന്ത്രി നടപ്പാക്കുന്ന വികസനമെന്നും മോദി കുറ്റപ്പെടുത്തി.തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കു മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽനിന്ന് (വഡോദര, വാരാണസി) മൽസരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ച ഘടകം ഇതേ ഭയം തന്നെയായിരുന്നോ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.

Top