കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 26 ശതമാനവും ഗുരുതര ക്രിമിനല്‍ കേസുള്ളവര്‍

ബാഗ്ലൂർ :കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ വെട്ടിലാക്കി പുതിയ സര്‍വെ. ബിജെപിയുടെ 26 ശതമാനം സ്ഥാനാര്‍ത്ഥികളുടെയും പേരിലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്കാണ് പൊലീസ് കേസ്. പാര്‍ട്ടിയുടെ 224 സ്ഥാനാര്‍ത്ഥികളില്‍ 58 പേരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

223 മണ്ഡലങ്ങളിലായി മത്സരിക്കുന്ന മൊത്തം 2,560 സ്ഥാനാര്‍ത്ഥികളില്‍ 391 പേര്‍ക്കെതിരേയും ക്രിമിനല്‍ കേസുണ്ടെന്നും സര്‍വെയില്‍ പറയുന്നു. ഇതില്‍ നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റത്തിനും 25 പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിനും 23 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിനും കേസുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ 220 സ്ഥാനാര്‍ത്ഥികളില്‍ 32 പേര്‍ക്കെതിരെയും 199 സ്ഥാനാര്‍ത്ഥികളുള്ള ജനതാ ദളിന്റെ 29 പേര്‍ക്കെതിരെയും ആം ആദ്മിയിലെ ഒരു സ്ഥാനാര്‍ത്ഥിക്കെതിരെയും 70 സ്വതന്ത്ര്യന്മാര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്നും സര്‍വെയില്‍ പറയുന്നു. മൊത്തം മണ്ഡലങ്ങളില്‍ 56 മണ്ഡലങ്ങളെ ‘റെഡ് അലെര്‍ട്ട്’ ആയി തരം തിരിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളുള്ള മൂന്നിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 35 ശതമാനവും കോടിപതികളാണെന്നും സര്‍വെയില്‍ പറയുന്നു. ഇതില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 17.85 കോടി രൂപയാണ്. ബെംഗളൂരുവിലെ ഗോവിന്ദരാജനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയകൃഷ്ണയാണ് പട്ടികയിലെ ഏറ്റവും ആസ്തിയുള്ള സ്ഥാനാര്‍ത്ഥി. 1020 കോടി രൂപയാണ് പ്രിയകൃഷ്ണയുടെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്.ഈ മാസം 12 നാണ് കര്‍ണാടകയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 15ന് വോട്ടെണ്ണും

Top