130 ന് മുകളിൽ സീറ്റുമായി ബിജെപി അധികാരത്തിലെത്തും-അമിത്ഷ

ബെംഗളൂരു: രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ച്‌.ഇനി ദേശീയശ്രദ്ധ മേയ് 12 നുള്ള തിരഞ്ഞെടുപ്പിലേക്കായി മാറി . സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ കൊലകൊമ്പന്‍മാര്‍ അണിനിരന്ന റോഡ് ഷോകളോടെയായിരുന്നു കലാശക്കൊട്ട്. കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ വാക്പോര് അവസാനദിനവും കരുത്തോടെ തുടര്‍ന്നു.അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു അമിത് ഷാ പ്രഖ്യാപിച്ചു . തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയാണു ബിജെപി ദേശീയാധ്യക്ഷൻ തന്നെ വിജയ പ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവച്ചത്.തൂക്കുസഭയല്ല എന്ന ഉറച്ച ആത്മവിശ്വാസം കോണ്‍ഗ്രസിന്. ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന് ബിജെപി. രാജ്യത്തിന്‍റെ കണ്ണ് കര്‍ണാടകയിലേക്കാണ്. ഇനി രണ്ടു രാത്രി കൂടി. ശനിയാഴ്ച കര്‍ണാടക വിധിയെഴുതും.

ഒരുമാസമായി ഞാന്‍ കർണാടക സംസ്ഥാനത്തിൽ 50,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ ബിജെപി ജയിക്കുമെന്നു മാധ്യമങ്ങൾ പലതവണ എന്നോടു ചോദിച്ചതാണ്. ഇന്ന് ബിജെപി പ്രവർത്തകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളിൽ നിന്നു എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും. ഞങ്ങൾ 130, അതുമല്ലെങ്കിൽ അതിനു മുകളിലോ സീറ്റുകൾ നേടി അധികാരത്തിലെത്തും– അമിത് ഷാ പറഞ്ഞു.rahul1
പാർട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം നിലനിൽക്കുന്നതുകൊണ്ടു തന്നെ മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതു പ്രസക്തമല്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ അഞ്ചു വർഷവും ബി.എസ്. യെഡിയൂരപ്പയായിരിക്കും മുഖ്യമന്ത്രിയായിരിക്കുക.‌ സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ ശ്രമിക്കുന്ന ഒരു സർക്കാരായിരുന്നു കഴിഞ്ഞ തവണ കേന്ദ്രത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്രാവശ്യം കേന്ദ്രസർക്കാർ‌ യെഡിയൂരപ്പയോടൊപ്പം പർവതം പോലെയാണുള്ളത്. അതുകൊണ്ട് ഭരണം പൂർത്തിയാക്കാൻ അദ്ദേഹത്തിനു യാതൊരു തടസവുമുണ്ടാകില്ല. – അമിത് ഷാ അവകാശപ്പെട്ടു.karnataka-election-road-show

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപി സർക്കാർ രൂപീകരിക്കുകയാണെങ്കില്‍ ബിജെപി നേതാവ് ബി. ശ്രീരാമുലുവായിരിക്കും ഉപമുഖ്യമന്ത്രിയെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ശേഷം എല്ലാ നേതാക്കളുമായും കൂടിയാലോചിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങൾ തീരുമാനിക്കു. അടുത്ത തവണ പ്രധാനമന്ത്രിയാകാൻ‌ തയ്യാറെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഏതൊരു സാധാരണക്കാരനും ഉള്ള ആഗ്രഹം പോലെയാണെന്നും അമിത് ഷാ വ്യക്തമാക്കി. ആശിക്കുന്നതിന് ആർക്കും ബുദ്ധിമുട്ടേണ്ടിവരില്ലെന്നും ഷാ പരിഹസിച്ചു.കർണാടകയിൽ‌ നടക്കുന്നത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. കർണാടകയുടെ അഭിമാനത്തെക്കുറിച്ച് ആഘോഷിക്കുന്നതിനു പകരം ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്തതെന്നും അമിത് ഷാ ആവർത്തിച്ചു.

ബിജെപി–കോൺഗ്രസ് നേതാക്കളുടെ വാക്പോര് കലാശക്കൊട്ടിന്റെ ദിനവും തുടര്‍ന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തോടെയായിരുന്നു കോണ്‍ഗ്രസ് പക്ഷത്തിന്‍റെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വര്‍ധിത ശക്തിയോടെ ആക്രമണം. മറുപടിയുമായി വൈകിട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാര്‍ത്താസമ്മേളനം.സിദ്ധരാമയ്യ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുതണമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മോദിക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധി യെഡിയൂരപ്പയുടെയും റെഡ്ഢി സഹോദരന്മാരുടെയും അഴിമതിയാണ് ഉയർത്തിക്കാട്ടിയത്.മേയ് 12 ന് ആണ് കർണാടകയിൽ 223 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 2654 വോട്ടർമാർ മൽസരിക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 15നും നടക്കും

Top