ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബിജെപി നേതാവ് കെ.ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തു. ബൊപ്പയ്യ ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിരാജ് പേട്ട എംഎല്‍എയാണ് ബൊപ്പയ്യ.
എന്നാല്‍, ബൊപ്പയ്യയുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് സിങ് വി രംഗത്തെത്തി. മുതിര്‍ന്ന നേതാവിനെ പ്രോംടെം സ്പീക്കര്‍ ആക്കുക എന്നതാണ് കീഴ് വഴക്കം. അത് പാലിക്കണമെന്ന് അഭിഷേക് പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുതിര്‍ന്ന നേതാവ് ആര്‍.വി ദേശ് പാണ്ഡെയെ തഴഞ്ഞാണ് ബൊപ്പയ്യയുടെ നിയമനം. 2009-13 വരെ സ്പീക്കറായിരുന്നു ബൊപ്പയ്യ. 2008ലും ബൊപ്പയ്യ പ്രോടെം സ്പീക്കര്‍ ആയിട്ടുണ്ട്.
2011ല്‍ ബിജെപിക്ക് പിന്തുണ പിന്‍വലിച്ചവരെ ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. അന്നത്തെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
Tags: karanataka election