യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്ന് സർവേകൾ

ബാഗ്ലൂർ :യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെഡിയൂരപ്പ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമോയെന്ന് ഇന്നറിയാം . 66.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരമേഖലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് കുറവായിരുന്നു. ഇത് പാര്‍ട്ടിക്ക് അല്‍പം ആശങ്കയുണര്‍ത്തിയിട്ടുമുണ്ട്.രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയോടെ പൂർണഫലം പുറത്ത് വരും.5 നിയമസഭാ മണ്ഡലങ്ങളിൽ 13 ഇടത്തും വിമത എംഎൽഎമാരെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്. കോൺഗ്രസ് 15 ഇടത്തും ജെഡിഎസ് 12 ഇടത്തുമാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്ന്.ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് 9 മുതൽ 12 വരെ സീറ്റുകൾ നേടുമെന്നാണ് എക്സിററ് പോൾ പ്രവചനം. 13 സീററുകളിൽ ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ അവകാശപ്പെട്ടു.

225 അംഗ സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ 111 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസ് -66, ജെഡിഎസ്- 34 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. ഡിസംബർ 5ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ 67.91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ബെംഗളൂരു: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. ബിഎസ് യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. ബിജെപി സർക്കാരിന് അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളിലെങ്കിലും വിജയിക്കണം. 225 അംഗ നിയമസഭയിൽ നിലവിൽ 105 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 17 ജെഡിഎസ്, കോൺഗ്രസ് വിമത എംഎൽഎമാർ രാജി വെച്ചതോടെയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാർ താഴെ വീണതും ഉപതിരഞ്ഞെടുപ്പിലേക്ക് പോയതും. ഹൈക്കോടതിയുടെ അന്തിമ തീർപ്പ് വരാത്ത സാഹചര്യത്തിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്.


എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തിലാണ്. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സീവോട്ടര്‍ സര്‍വേ. കോണ്‍ഗ്രസിന് 3 മുതല്‍ 6 സീറ്റുകള്‍ വരെ. ജെ.ഡി.എസിന് ഒന്ന് അല്ലെങ്കില്‍ സീറ്റൊന്നും ലഭിക്കില്ല. കോണ്‍ഗ്രസ് ദള്‍ സഖ്യം വീണ്ടും രൂപീകരിക്കുന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോളും ഇരുപക്ഷത്തേയ്ക്കും ചേരാന്‍ തയ്യാറാണെന്ന ഇരട്ട നിലപാടിലാണ് ദള്‍. അതേസമയം എക്സിറ്റ് പോളുകള്‍ കൂടി വിജയം പ്രഖ്യാപിച്ചതോടെ ആത്മവിശ്വാസത്തിലായ ബി.ജെ.പി മന്ത്രിസഭാ വികസനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കിക്കഴിഞ്ഞു. 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദള്‍ വിമതരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍. വിമതരുടെ രാഷ്ട്രീയ ഭാവിയിലും നിര്‍ണായകമാണ് നാളെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം.

Top