കർണ്ണാടകയിൽ വീണ്ടും അട്ടിമറി?യദ്യൂരപ്പ സർക്കാർ പ്രതിസന്ധിയിൽ!!

ബിജെപി വിട്ട് വിമതര്‍ പഴയ പാളയത്തിലേക്കോ?കര്‍ണാടകത്തില്‍ ഒരുങ്ങുന്നത് അട്ടിമറിഎന്നും സൂചനയാണ് മന്ത്രിസഭാ വികസനം വൈകുന്നതില്‍ കടുത്ത അതൃപ്തിയിലാണ് മുന്‍ കോണ്‍ഗ്രസ് -ജെഡിഎസ് വിമതര്‍. ഇനിയും വൈകിയാല്‍ പല അട്ടിമറികളും നടക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.മന്ത്രിസഭാ വികസനം ബിജെപിക്ക് കൂറാമുട്ടിയായിരിക്കുകയാണ്. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരിവില്‍ എത്തിയ അമിത് ഷായുമായി യെഡിയൂരപ്പ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. അതേസമയം ബിജെപിയിലെ പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍ , പ്രഹ്ളാദ് ജോഷി, ലക്ഷ്മണ്‍ സവാദി എന്നിവരുമായും അമിത് ഷാ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Top