20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നു.കോൺഗ്രസ് അങ്കലാപ്പിൽ!..

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന് വീണ്ടും കനത്ത പ്രഹരം. കോൺഗ്രസിന്റെ 20 എംഎൽ എ മാർ പാർട്ടി വിട്ട് ബി ജെ പിയിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് .20 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറാണെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി ആണ് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കുന്ന ഈ വിവരം പുറത്ത് വിട്ടത് .  അവരെ പാര്‍ട്ടിയില്‍ ചേര്‍ക്കണോ എന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റ ബി.ജെ.പി എം.എല്‍.എയെയും വിലക്ക് വാങ്ങാന്‍ കഴിയില്ലെന്നും സവാദി പറഞ്ഞു. കര്‍ണാടകയിലെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഹൈക്കമാന്‍ഡ് അനുവദിച്ചാല്‍ ആദ്യ ഘട്ടമെന്ന നിലയ്ക്ക് അഞ്ച് എം.എല്‍.എമാരെ ഒരാഴ്ചക്കകം ബി.ജെ.പിയില്‍ എത്തിക്കുമെന്ന് ബി.ജെ.പി നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി പറഞ്ഞതിന് പിന്നാലെയാണ് സവാദിയുടെ പ്രതികരണം.

ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളെ സവാദിയും ജര്‍ക്കിഹോളിയും തള്ളിക്കളഞ്ഞു. സര്‍ക്കാരിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മാത്രമല്ല അക് കഴിഞ്ഞുള്ള അഞ്ച് വര്‍ഷത്തേക്ക് പോലും ഭീഷണിയില്ലെന്നും ജര്‍ക്കിഹോളി പറഞ്ഞു.

 

Top