കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി.. ഉപമുഖ്യമന്ത്രി പദം വേണമെന്ന് ശ്രീരാമുലു..ബിജെപി ദുര്‍ബലമാകുന്നു.

ബെംഗളൂരു: കർണാടകയിൽ ബിജെപിയിൽ വീണ്ടും പ്രതിസന്ധി .പാർട്ടിയുടെ ഭരണം വീണ്ടും നഷ്ടമാകുമെന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് .റെഡ്ഡി സഹോദരങ്ങളുടെ ശക്തമായ പിന്തുണയുള്ള പ്രബല വിഭാഗത്തിന്റെ നേതാവ് യെഡിയൂരപ്പയുമായി ഇടഞ്ഞിരിക്കയാണ് .യെഡിയൂരപ്പ സര്‍ക്കാരിപ്പോൾ പ്രതിസന്ധിയിലായിരിക്കയാണ് .യദിയൂരപ്പയുടെ വിശ്വസ്തൻ ബി ശ്രീരാമുലുവാണു വില്ലാനായിരിക്കുന്നത് . ആരോഗ്യ മന്ത്രി കൂടിയാണ് ശ്രീരാമുലു. യെഡിയൂരപ്പയുടെ അണിയറ നീക്കങ്ങളെ നയിച്ചിരുന്ന ശ്രീരാമുലു പെട്ടെന്ന് നിലപാട് മാറ്റിയിരിക്കുകയാണ്. തന്റെ സമുദായമായ നായക വിഭാഗത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ശ്രീരാമുലുവിന്റെ ആവശ്യം. ഇല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിടുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം യെഡിയൂരപ്പയെ പ്രതിരോധത്തിലാക്കി കാര്യങ്ങള്‍ സാധിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീരാമുലു. റെഡ്ഡി സഹോദരങ്ങളുടെ ശക്തമായ പിന്തുണയും ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ഒരിക്കലും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് ബിജെപി നേതൃത്വം പറയുന്നു. ബെല്ലാരിയില്‍ വന്‍ പൊട്ടിത്തെറി ഇതോടെ ഉണ്ടാവുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഡികെ ശിവകുമാറിനെ വിശ്വസിച്ച് ഏല്‍പ്പിച്ച മണ്ഡലം കൂടിയാണ് ബെല്ലാരി. ഇവിടെ സ്വാധീനം നഷ്ടമാകുന്നത് ബിജെപിയെ ദുര്‍ബലമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെല്ലാരിയിലെ പ്രബല വിഭാഗമാണ് നായക. ശ്രീരാമുലു ഈ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. തന്നെയോ അതല്ലെങ്കില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ഏതെങ്കിലും നേതാവിനെയോ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ശ്രീരാമുലുവിന്റെ ആവശ്യം. ഇത് പരിഗണിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രമേശ് ജാര്‍ഖിക്കോളിയും ഇതേ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിന് ശ്രീരാമുലുവിന് എതിര്‍പ്പില്ല. നായക വിഭാഗത്തില്‍ എസ്ടി നേതാവിനെയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


ഡിസംബര്‍ 25ന് താന്‍ രാജിവെക്കുമെന്ന് ശ്രീരാമുലു പറഞ്ഞെങ്കിലും അതൊന്നും ബിജെപി നേതൃത്വം കാര്യമായി എടുത്തിട്ടില്ല. എസ്ടി വിഭാഗത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ 7.5 ശതമാനം സംവരണവും സര്‍ക്കാര്‍ ജോലി സംവരണവും നല്‍കണമെന്നുമാണ് ശ്രീരാമുലുവിന്റെ പ്രധാന ആവശ്യം. ശ്രീരാമുലുവിനെ പാര്‍ട്ടിയില്‍ ഒതുക്കി നിര്‍ത്താന്‍ ബിജെപിക്ക് യാതൊരു മടിയുമില്ലെന്ന് സംസ്ഥാന വക്താവ് വാമന്‍ ആചാര്യ പറഞ്ഞു. വെറും ഭീഷണി മാത്രമാണ് ഇത്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ റെഡ്ഡി സഹോദരന്‍മാരുടെ ഗതി ശ്രീരാമുലുവിനും ഉണ്ടാവുമെന്നും ആചാര്യ പറഞ്ഞു.

ബെല്ലാരിയില്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞിരുന്നു. ശ്രീരാമുലുവിന്റെ സഹോദരിയാണ് അന്ന് തോറ്റത്. അതിന് ശേഷം പാര്‍ട്ടിയില്‍ ദുര്‍ബലനായിരുന്നു ശ്രീരാമുലു. വീണ്ടും അദ്ദേഹം ബിജെപിയില്‍ ശക്തി കേന്ദ്രമാകാനുള്ള ശ്രമമാണ് യെഡിയൂരപ്പയ്ക്ക് തലവേദനയാവുന്നത്. റെഡ്ഡി സഹോദരന്‍മാരുടെ ശക്തമായ പിന്തുണയുമുണ്ട് അദ്ദേഹത്തിന്. ജനാര്‍ദന റെഡ്ഡിക്കെതിരെ അനധൃത ഖനന അഴിമതി കേസും നിലവിലുണ്ട്. ബല്ലാരിയിലെ ജനങ്ങളുടെ ആവശ്യമാണ് ശ്രീരാമുലു ഉന്നയിക്കുന്നതെന്ന് ബെല്ലാരി എംംഎല്‍എ സോമശേഖര്‍ റെഡ്ഡിയും പറഞ്ഞു.

കര്‍ണാടകത്തില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇനിയും ഒരാളെ ഉള്‍ക്കൊള്ളിക്കാനാവില്ല. പക്ഷേ ബിജെപി ശ്രീരാമുലുവിന്റെ ആവശ്യത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ബിജെപിയുടെ വോട്ടുബാങ്കിന്റെ നല്ലൊരു ശതമാനം നായക വോട്ടുകളാണ്. ഇവര്‍ പതിയെ കോണ്‍ഗ്രസിലേക്ക് പോയി തുടങ്ങിയിരിക്കുകയാണ്. ഇതേ മാര്‍ഗം ലിംഗായത്തുകളും പിന്തുടരുമോ എന്ന ഭയം യെഡിയൂരപ്പയ്ക്കുണ്ട്. ന്യൂനപക്ഷ, പിന്നോക്ക വിഭാഗ വിരുദ്ധ സര്‍ക്കാരാണ് കര്‍ണാടകത്തിലുള്ളതെന്ന് ആരോപണവും ഉണ്ട്. അതുകൊണ്ട് ശ്രീരാമുലുവിനെ പിണയ്ക്കുന്നത് സര്‍ക്കാരിന്റെ വീഴ്ച്ചയിലേക്ക് നയിക്കും.

നായക വിഭാഗം പിന്തുണ പിന്‍വലിച്ചാല്‍ നിരവധി എംഎല്‍എമാര്‍ ശ്രീരാമുലുവിനൊപ്പം പോകും. കര്‍ണാടകത്തിലെ ഏറ്റവും വലിയ നായക നേതാവാണ് അദ്ദേഹം. ഉപമുഖ്യമന്ത്രി പദത്തിനായി ദീര്‍ഘകാലമായി ശ്രീരാമുലു ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ താന്‍ ഒറ്റപ്പെടുന്നുവെന്നാണ് അദ്ദേഹം കരുതുന്നത്. കര്‍ണാടക ജനസംഖ്യയുടെ 6.6 ശതമാനം എസ്ടി വിഭാഗമാണ്. പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് സ്ഥിരമായി ലഭിക്കുന്നത് ശ്രീരാമുലുവിന്റെ മിടുക്ക് കൊണ്ടാണ്. ഈ എസ്ടി വിഭാഗത്തില്‍ 85 ശതമാനത്തോളം നായക വോട്ടുബാങ്കാണ് ഉള്ളത്.

ശ്രീരാമുലു വിമത സ്ഥാനത്തേക്ക് മാറിയാല്‍ ജാര്‍ക്കോളി കോണ്‍ഗ്രസിനെ വീഴ്ത്തിയത് പോലെ ബിജെപിയെയും വീഴ്ത്തും. സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളത്. മുമ്പ് സിദ്ധരാമയ്യക്കെതിരെ മത്സരിച്ച് ചെറിയ ഭൂരിപക്ഷത്തിനായിരുന്നു ശ്രീരാമുലു പരാജയപ്പെട്ടത്. അത്രയ്ക്ക് സ്വാധീനമുണ്ട് ശ്രീരാമുലുവിന്. ബദാമിയില്‍ പോലും ഇത്ര ശക്തമായ പോരാട്ടം ആദ്യമായിട്ടാണ് ബിജെപി കാഴ്ച്ചവെച്ചത്. എങ്ങനെയാണ് അദ്ദേഹത്തെ അനുനയിപ്പിക്കുക എന്നറിയാത്ത ഭയത്തിലാണ് ബിജെപി.

Top