കര്‍ണാടകയില്‍ മുസ്ലിം ലീഗിന് സീറ്റ് കൊടുത്തില്ല ?എന്തുകൊണ്ട് മുസ്ലിം ലീഗ് മല്‍സരിച്ചില്ല?

മലപ്പുറം: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിഎയുടെ ഭാഗമായ മുസ്ലിം ലീഗ് എന്തുകൊണ്ട് കര്‍ണാടകയില്‍ മല്‍സരിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേളയില്‍ പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മല്‍സരിക്കാതിരിക്കാന്‍ കാരണം രണ്ടത്താണി വിശദീകരിക്കുന്നത് ഇങ്ങനെ.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കൈകോര്‍ക്കലില്‍ മുസ്ലിംലീഗ് നേതാവ് അബ്ദുസമദ് സമദാനി സാഹിബിന്റെ പങ്കാളിത്തത്തിനു നിലപാടുകളിലെ അന്തസത്തയുടെ തിളക്കമുണ്ട്. ചില നന്മകള്‍ പുലര്‍ന്നു കാണാന്‍ വലിയ വിട്ടു വീഴ്ചകള്‍ അനിവാര്യമാവും. കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠമതാണ്.

ടിപ്പുവും സവര്‍ക്കറും തമ്മിലാണു ഈ പോരാട്ടം എന്നതായിരുന്നു ബി ജെ പിയുടെ ആദ്യ പ്രചരണം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരൊറ്റ മുസ്ലിം നാമധാരി പോലുമില്ലാതിരിക്കാനുള്ള അതീവ സൂഷ്മതയും ബി ജെ പി കാണിച്ചു. കലാലയങ്ങളില്‍ എത്തുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കരുതെന്ന തിട്ടൂരമിറക്കി ബി ജെ പി സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ചു. പിന്നോക്കാവസ്ഥക്ക് പരിഹാരമായി മുസ്ലിംകള്‍ക്കുണ്ടായിരുന്ന ഉദ്യോഗ സംവരണം നിര്‍ദ്ദാക്ഷിണ്യം റദ്ദാക്കി.

അനീതിക്കെതിരെ പ്രതികരിച്ച ലങ്കേഷ് പത്രിക പത്രാധിപര്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചു. എന്നിട്ടും തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ ബിജെപിക്കെതിരെ വീഴുമെന്നുറപ്പുള്ള ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കങ്കാണി മാരെത്തി. 13 ശതമാനത്തിലധികം മുസ്ലിംകളുള്ള ഇവിടെ 10000ത്തിനും 20000ത്തിനുമിടയില്‍ മുസ്ലിംവോട്ടുകള്‍ വിധി നിര്‍ണ്ണയിക്കുന്ന 60 ലധികം നിയമസഭ മണ്ഡലങ്ങളുണ്ട്.

എസ്ഡിപിഐ യും ഉവൈസിയുടെ മജ്ലിസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. പക്ഷെ മുന്‍കാലങ്ങളില്‍ മുസ്ലിംലീഗിനു എം എല്‍ മാരുണ്ടായിരുന്ന കര്‍ണ്ണാടകയില്‍ ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ലഭിക്കേണ്ട ഒരു വോട്ടും പാഴാകാതിരിക്കാന്‍ മുസ്ലിംലീഗ് എടുത്ത ദൃഡമായ നിലപാടായിരുന്നത്.

മുസ്ലിംലീഗ് ദേശീയ സെക്രട്ടരി പി കെ കുഞ്ഞാലികുട്ടി സാഹിബ് കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് അത് പ്രഖ്യാപിക്കുകയും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റാലികളില്‍ പങ്കെടുത്തു. ഒടുവില്‍ ലീഗ് നിലപാടിനെ പരിഹസിച്ച മജിലിസ്, സിപിഎം, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് പലയിടത്തും നോട്ടയുടെ പിന്നില്‍ പോകേണ്ടി വന്നു. ചിലയിടങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യം ബി ജെ പി യെ തുണക്കുകയും ചെയ്തു. മതേതര മുന്നേറ്റത്തിനു കരുത്ത് പകരേണ്ടിടത്ത് വിവേകപൂര്‍വ്വം കരുക്കള്‍ നീക്കുന്ന മുസ്ലിംലീഗ് എന്നും വ്യതിരക്തമാകുന്നത് നിലപാടുകളിലൂടെയാണ്.

Top