‘ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല” മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി കെ ടി ജലീൽ.

മലപ്പുറം: ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ലെന്ന് കെ.ടി.ജലീൽ. വഖഫ് വിഷയത്തിൽ ഇടതു സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന മുസ്ലിം ലീഗ് തീരുമാനം പിൻവലിയ്ക്കണമെന്ന് കെ.ടി.ജലീൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന് കീഴിൽ പള്ളികളുമില്ല. ഹൈദരലി തങ്ങൾ ഇടപെട്ട്, പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുമെന്ന ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന പിൻവലിപ്പിയ്ക്കണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു.

 

അതേസമയം വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാമിൻ്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൽ വഹാബ് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്ന് മുസ്ലിം ലീഗ് പിന്തിരിയണമെന്നും അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

Top