ഞെട്ടിക്കുന്ന പെണ്‍ സുന്നത്ത്..യോനിച്ഛദം ‘ആവശ്യമില്ലാത്ത തൊലിയാണ്’അത് പാപത്തിന്റെ ഉറവിടമാണ്.ക്രൂരവും പൈശാചികവുമായ കൃത്യം കേരളത്തിലും

കോഴിക്കോട്: കേരളത്തിലും സ്ത്രീകൾ സുന്നത്ത് നടക്കുന്നു. ഇക്കാര്യം സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പറയുന്നത്. യോനിച്ഛദം ‘ആവശ്യമില്ലാത്ത തൊലിയാണ്’. അത് പാപത്തിന്റെ ഉറവിടമാണ്. അധാര്‍മ്മികതയുടെ മാംസക്കൂട്ടമാണത്. അത് കണ്ടിച്ച് കളഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് വ്യഭിചരിക്കാന്‍ പോകില്ലത്രേ. ഇതാണ് ചേലകര്‍മ്മത്തിന്റെ കാരണവും ലക്ഷ്യവും. മുംബയിൽ സ്ത്രീകൾക്കിടയിൽ ചേലാകർമ്മം നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്ത്രീകളുടെ ചേലാകര്‍മ്മം കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ നടക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ ചേലാകര്‍മ്മത്തിന് വിധേയരാവര്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സഹിയോ ഒരു സന്നദ്ധ സംഘടനയാണ്. ഇവര്‍ സ്ത്രീകളിലെ ചേലാകര്‍മ്മം, ഖാറ്റ്‌നാ തുടങ്ങിയവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ്. ഇവർ കൂടുതലും ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളിലെ ചേലാകര്‍മ്മം ഈജിപ്തിലും മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും സൗദി അറേബ്യയിലും എല്ലാം പ്രചാരത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ഇന്ത്യയില്‍ ദാവൂദി ബോറ എന്ന ഇസ്ലാമിക വിഭാഗത്തില്‍ പ്രചാരത്തിലുണ്ട്. എന്നാല്‍ ഇത് അതിലും അപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 2017 ഫെബ്രുവരിയില്‍ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് രഹസ്യമായ അന്വേഷണം തുടങ്ങിയത്. കോഴിക്കോട്ടെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകളുടെ ചേലാകര്‍മ്മത്തിനായി ആളുകള്‍ തങ്ങളുടെ ക്ലിനിക്കില്‍ എത്താറുണ്ട് എന്ന് ക്ലിനിക്കിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ എത്തുന്നവരുടെ എണ്ണം കൂടുന്നതായും അവര്‍ അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്ത്രീകളിലെ യോനിഛദത്തിന്റെ (ക്ലിറ്റോറിസ്) അഗ്ര ഭാഗത്തുള്ള ത്വക്ക് നീക്കുക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ ഒരു അപകടവും ഇല്ലെന്നും ഡോക്ടര്‍ അവകാശപ്പെട്ടു. പല ലോക രാഷ്ട്രങ്ങളും സ്ത്രീകളിലെ ചേലാകര്‍മ്മം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ നിയമങ്ങള്‍ ഒന്നും നിലവിലില്ല എന്നതാണ് സത്യം.

ലോകാരോഗ്യ സംഘടനയുടെ ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍ നിര്‍വ്വചനത്തില്‍ പെടുന്നതാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചേലാ കര്‍മ്മം എന്നാണ് സഹിയോ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനപൂര്‍ണമായ നടപടിയായും മനുഷ്യാവകശാല ലംഘനം ആയും ആണ് ഇതിനെ വിലയിരുത്തുന്നത്.

സാക്ഷര കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മവും നടക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.എന്നാല്‍ ചേലാകര്‍മ്മത്തിന് വിധേയരാവര്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുസ്ലീങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്ക് ഫെമിനിസ്റ്റുകളുടെ ഒരു എൻ ജി ഒ ആണ് സഹിയോ. സ്ത്രീകളിലെ ചേലാകര്‍മ്മം, ഖാറ്റ്‌നാ തുടങ്ങിയവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

ഈജിപ്തിലും മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും സൗദി അറേബ്യയിലും എല്ലാം സ്ത്രീകളിലെ ചേലാകര്‍മ്മം പ്രചാരത്തിലുണ്ട്.ഇന്ത്യയില്‍ ദാവൂദി ബോറ എന്ന ഇസ്ലാമിക വിഭാദത്തില്‍ ഇത് പ്രചാരത്തിലുണ്ട്. എന്നാല്‍ അതിലും അപ്പുറത്തേക്ക് ഇത് വ്യാപിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ദാവൂദി ബോറയ്ക്കപ്പുറം മറ്റ് ചില ഇസ്ലാമിക വിഭാഗങ്ങളിലും സ്ത്രീകളിലെ സുന്നത്ത് നടക്കുന്നുണ്ട് എന്നാണ് സഹിയോ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.നേരത്തെ തന്നെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ 2017 ഫെബ്രുവരിയില്‍ ആയിരുന്നു രഹസ്യമായ അന്വേഷണം തുടങ്ങിയത്.

കോഴിക്കോട്ടെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കോട് നിന്ന് മാത്രമല്ല, കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകളുടെ ചേലാകര്‍മ്മത്തിനായി ആളുകള്‍ തങ്ങളുടെ ക്ലിനിക്കില്‍ എത്താറുണ്ട് എന്നാണത്രെ അവര്‍ വിശദീകരിച്ചത്.ഇങ്ങനെ എത്തുന്നവരുടെ എണ്ണം കൂടുന്നതായും അവര്‍ അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്ത്രീകളിലെ യോനിഛദത്തിന്റെ (ക്ലിറ്റോറിസ്) അഗ്ര ഭാഗത്തുള്ള ത്വക്ക് നീക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണത്രെ ഡോക്ടര്‍ സഹിയോ പ്രവര്‍ത്തകരോട് പറഞ്ഞത്.ഇതില്‍ ഒരു അപകടവും ഇല്ലെന്നും ഡോക്ടര്‍ അവകാശപ്പെട്ടുവത്രെ.പല ലോക രാഷ്ട്രങ്ങളും സ്ത്രീകളിലെ ചേലാകര്‍മ്മം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത്തരത്തില്‍ നിയമങ്ങള്‍ ഒന്നും നിലവിലില്ല എന്നതാണ് സത്യം.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നു എന്ന് കണ്ടെത്തിയ ചേലാ കര്‍മ്മം ലോകാരോഗ്യ സംഘടനയുടെ ഫീമെയില്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍ നിര്‍വ്വചനത്തില്‍ പെടുന്നതാണ് എന്നാണ് സഹിയോ വ്യക്തമാക്കുന്നത്.സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനപൂര്‍ണമായ നടപടിയായും മനുഷ്യാവകശാല ലംഘനം ആയും ആണ് ഇതിനെ വിലയിരുത്തുന്നത്.

Top