കുഞ്ഞാലിക്കുട്ടി ലീഗിനെ തകർക്കുന്നു !മുസ്ലിം ലീഗിൽ പൊട്ടിത്തെറി !വിമതനീക്കം ശക്‌തം. കള്ളപ്പണ-പാര്‍ട്ടി ഫണ്ട്‌ വിവാദങ്ങളില്‍ തര്‍ക്കം

കോഴിക്കോട്‌ : മുസ്ലിം ലീഗിന്റെ തകർച്ചക്ക് കാരണക്കാരൻ കുന്പജാലിക്കുട്ടി ആണെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ .മുസ്ലിം ലീഗിൽ വിഭാഗീയത ശക്തമായി .തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടന്ന മുസ്ലിം ലീഗ്‌ സംസ്‌ഥാന ഭാരവാഹി യോഗത്തില്‍ ആണ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയർന്നത് .കുഞ്ഞാലിക്കുട്ടിയാണ്‌ ലീഗിന്റെ കടിഞ്ഞാണേന്തുന്നതെങ്കിലും പാര്‍ട്ടിയില്‍ വിമതസ്വരം ശക്‌തമെന്നതിന്‌ തെളിവായി യോഗത്തിലെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിപത്രം ചന്ദ്രികയിലെ കള്ളപ്പണ- പാര്‍ട്ടി ഫണ്ട്‌ വിവാദങ്ങളാണ്‌ പ്രധാന തര്‍ക്ക വിഷയങ്ങളായത്‌.എം.പി. സ്‌ഥാനം രാജിവച്ച്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മത്സരിച്ചതിനെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമര്‍ശനം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നതിന്‌ ചര്‍ച്ച തെളിവായി.

പാര്‍ട്ടിക്കു വേണ്ടി ചെയ്‌ത സേവനങ്ങളും ത്യാഗങ്ങളും എണ്ണിപ്പറഞ്ഞ കുഞ്ഞാലിക്കുട്ടി, വൈകാരികമായാണ്‌ മറുപടി നല്‍കിയത്‌. കെ.എം. ഷാജി, പി.എം. സാദിഖലി, എം.സി. മായിന്‍ഹാജി, കെ.എസ്‌. ഹംസ എന്നിവരാണ്‌ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കത്തിനു ചുക്കാന്‍ പിടിച്ചത്‌. പി.കെ. ഫിറോസ്‌, അബ്‌ദുറഹ്‌മാന്‍ കല്ലായി, നജീബ്‌ കാന്തപുരം തുടങ്ങിയ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു. ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കുകയും ഹൈദരലി തങ്ങളെ ഇ.ഡി ചോദ്യം ചെയ്‌തതും വഴി പി.കെ. കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയെ കൊലയ്‌ക്കു കൊടുത്തെന്ന്‌ കെ.എസ്‌. ഹംസ ആരോപിച്ചു. എന്നാല്‍, ചന്ദ്രിക അക്കൗണ്ടില്‍ വന്ന പണം മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റേതല്ലെന്നും ഹൈദരലി തങ്ങളെ ഇ.ഡി. ചോദ്യം ചെയ്‌തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. പാര്‍ട്ടി ഫണ്ട്‌ സുതാര്യതയില്ലാതെ കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുന്നതും അദ്ദേഹം സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക്‌ മടങ്ങിയതിലുള്ള എതിര്‍പ്പും കെ.എം. ഷാജി ഉന്നയിച്ചു.പാര്‍ട്ടി ഫണ്ട്‌ വിനിയോഗത്തെക്കുറിച്ച്‌ തനിക്ക്‌ ഒരറിവുമില്ലെന്ന്‌ പി.വി. അബ്‌ദുല്‍ വഹാബ്‌ വ്യക്‌തമാക്കി. ഇതൊരു മേന്മയല്ലെന്ന്‌ ഷാജി തിരിച്ചടിച്ചു. അറിയാനും പാര്‍ട്ടിയെ അറിയിക്കാനും ഇടപെടുകയാണ്‌ വഹാബ്‌ ചെയ്യേണ്ടത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി ഫണ്ട്‌ ഒരാള്‍ തനിച്ച്‌ കൈകാര്യം ചെയ്യേണ്ടതല്ല. എല്ലാവരെയും അറിയിച്ചില്ലെങ്കിലും നാലോ അഞ്ചോ പേരെങ്കിലും കണക്ക്‌ അറിഞ്ഞിരിക്കണം. കടമ നിര്‍വഹിക്കുന്നതില്‍ വിട്ടുവീഴ്‌ച പാടില്ല. നേതൃത്വത്തില്‍നിന്ന്‌ നീതി കിട്ടിയില്ലെങ്കില്‍ അണികള്‍ കൊഴിഞ്ഞുപോകുമെന്നും മുനീര്‍ മുന്നറിയിപ്പ്‌ നല്‍കി. കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു തിരിച്ച്‌ വന്നതു കൊണ്ടാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തോറ്റതെന്ന നിലപാട്‌ തനിക്കില്ലെന്ന്‌ പി.എം. സാദിഖലി പറഞ്ഞു. എന്നാല്‍, കുഞ്ഞാലിക്കുട്ടി എം.എല്‍.എ. സ്‌ഥാനം രാജിവച്ച്‌ ഡല്‍ഹിക്ക്‌ പോയത്‌ എന്തിനാണെന്നു വ്യക്‌തമാക്കണമെന്നും ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചോയെന്നു വ്യക്‌തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി കാര്യങ്ങളെല്ലാം ഉന്നതാധികാര സമിതിയിലെ പന്ത്രണ്ട്‌ പേര്‍ മാത്രം തീരുമാനിക്കുകയാണെന്ന്‌ കെ.എസ്‌. ഹംസ വിമര്‍ശിച്ചു. ചന്ദ്രികയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചത്‌ ഗുരുതര വിഷയമാണ്‌. ലീഗുകാരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി ചന്ദ്രിക മാറിയെന്നും അദേഹം ആരോപിച്ചു.

സംസ്‌ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.പി.എ. മജീദിന്‌ സ്‌ഥാനാര്‍ഥിയാകണോയെന്നു ചോദിച്ചത്‌ ഒരു ഫര്‍ണീച്ചര്‍ വ്യാപാരിയാണെന്ന്‌ പി.കെ. ബഷീര്‍ ചൂണ്ടികാട്ടി. ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള ഇടപാടുകളെല്ലാം സുതാര്യമായാണ്‌ നടത്തിയതെന്ന്‌ കെ.പി.എ. മജീദ്‌ പറഞ്ഞു. എല്ലാത്തിനും കണക്ക്‌ സൂക്ഷിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ പോലുള്ള കാര്യങ്ങള്‍ തനിക്കറിയില്ലെന്നും മജീദ്‌ അറിയിച്ചു.

കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക്‌ ചെയ്‌ത സേവനങ്ങളെ മറന്ന്‌ വിമര്‍ശിക്കുന്നത്‌ ന്യായമല്ലെന്ന്‌ നജീബ്‌ കാന്തപുരം പറഞ്ഞു. പാര്‍ട്ടിയുടെ പണം കൊണ്ടല്ല ഞാന്‍ സമ്പന്നനായതെന്ന വൈകാരിക പ്രതികരണമാണ്‌ കുഞ്ഞാലിക്കുട്ടി മറുപടിയായി നല്‍കിയത്‌. പരമ്പരാഗതമായി കുടുംബം സ്വത്തുടമകളാണ്‌. മകനും നല്ല സമ്പത്തുണ്ട്‌. സംഘടന നടത്താന്‍ താന്‍ കഷ്‌ടപ്പെടുകയാണ്‌. പുസ്‌തകം പഠിച്ചിട്ടല്ല താന്‍ ലീഗായത്‌. പാരമ്പര്യമായി പാര്‍ട്ടിയില്‍ വന്നതാണ്‌. തന്റെ പേരില്‍ ഒരു പാട്‌ കേസുണ്ട്‌. അഴിമതിക്കേസൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top