ലീഗ് ഞെട്ടിക്കൽ തുടങ്ങി ! വിട്ടുകൊടുക്കാൻ സതീശൻ !ഉമ്മൻ ചാണ്ടി വിട്ടുകൊടുത്ത അഞ്ചാം മന്ത്രിപോലെ കോൺഗ്രസിന്റെ അന്ത്യം കുറിക്കാൻ ലോക്‌സഭാസീറ്റും

കൊച്ചി : കോൺഗ്രസിന്റെ തകർച്ചക്ക് തുടക്കം കുറിച്ച അഞ്ചാം മന്ത്രി സ്ഥാനം പോലെ ലോക്സഭാ സീറ്റിൽ മൂന്നാം സീറ്റും വിട്ടുകൊടുക്കും .മുന്നണിയിൽ നിന്നും വിട്ടുപോകും എന്ന ഭീക്ഷണിയും തനിയെ മത്സരിക്കും എന്ന ഭീക്ഷണിയും സീറ്റ് തരപ്പെടുത്തുക എന്നത് തന്നെയാണ് .സീറ്റ് വിട്ടുകയറുക്കാൻ വിടി സതീശൻ അണിയറയിൽ നീക്കം നടത്തുന്നു എന്നാണ് ആരോപണം .കൊടുക്കാൻ പാടില്ല എന്ന നിലപാടാണ് സുധാകരൻ .എന്നാൽ വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം മുസ്ലിം ലീഗ് എടുക്കുന്നു.മൂന്നാം സീറ്റില്‍ മുസ്ലിം ലീഗ് കടുത്ത തീരുമാനത്തിലേക്കെന്ന് സൂചന. വേണ്ടി വന്നാല്‍ ഒറ്റയ്ക്കുള്ള മത്സരത്തിന് തയ്യാറെടുക്കാന്‍ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം. നാളെ നടക്കാനിരിക്കുന്ന കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയക്ക് ശേഷമാകും അന്തിമ തീരുമാനം.

നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ മത്സരത്തിന് ഒരുങ്ങണമെന്നാണ നിര്‍ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയിലാണ് നിര്‍ണായക യോഗം ചേരുന്നത്. കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.

മൂന്നാം സീറ്റില്‍ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിര്‍ണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തില്‍ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഫോണ്‍ വഴി ചര്‍ച്ചകള്‍ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.

Top