കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു !ലീഗ് ആഭ്യന്തര കലഹം രൂക്ഷം. എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി.പാണാക്കാട് കുടുംബത്തിലും ഭിന്നസ്വരം.മുഈനലി തങ്ങള്‍ക്ക് പിന്തുണയുമായി കെ എം ഷാജി .ലീഗ് പിളർപ്പിലേക്ക് ?

കോഴിക്കോട് : മുസ്ലിം ലീഗിൽ കുഞ്ഞാലികുട്ടി ഒറ്റപ്പെട്ടു .പാണക്കാട് തങ്ങൾ കുടുംബത്തിൽ ഭിന്നസ്വരം ഉണ്ടായി എങ്കിലും മുസ്ലിം ലീഗിൽ കുഞ്ഞാലികുട്ടി ഒറ്റപ്പെട്ടു പുറത്ത് പോവുന്ന അവസ്ഥയിൽ ആണ് .ആരും പിന്തുണക്കാനില്ലാതെ കുഞ്ഞാലിക്കുട്ടി ദയനീയ അവസ്ഥയിലാണ് .ഒടുവിൽ പാർട്ടി സ്ഥാനം രാജി വെക്കുമെന്നുവരെ കുഞ്ഞാലികുട്ടി ഭീക്ഷണി മുഴക്കി . അതിനിടെ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെ എം ഷാജി. വിമര്‍ശനങ്ങളും എതിരഭിരപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ് ലീഗില്‍ നടക്കുന്നതെന്ന് കെ എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു. എതിരഭിപ്രായം പറയുന്നവരോട് പാര്‍ട്ടിക്ക് പകയില്ലെന്നും കെ എം ഷാജി പ്രതികരിച്ചു.

കെ എം ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല, സംഘ ശക്തിയിലെ ഗുണകാംക്ഷകള്‍ മാത്രം. എതിരഭിപ്രായം പറയുന്നവര്‍ ശാരീരികമായോ ധാര്‍മ്മികമായോ കൊല്ലപ്പെടുന്ന രാഷ്ട്രീയ പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ഈ ഒഴുക്ക് മനസ്സിലാവില്ല’.

ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടെ ലീഗിലെ പ്രമാണിയായി വിലസിയ കുഞ്ഞാലിക്കുട്ടിക്ക് അടിപതറി എന്നാണു സൂചനകൾ .മൊഈനലിക്കെതിരെ നടപടി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ലീഗ് യോഗത്തിൽ നടന്നത് രൂക്ഷമായ വാക്‌പോരാണെന്ന വാർത്തയുമായി രംഗത്തുവന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ്. ലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമർശിച്ച് കെ പി എ മജീദ് രംഗത്തെത്തിയെന്നും ജനറൽ സെക്രട്ടരി പി എം എ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് എന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ. ഇതിനെ രാജിഭീഷണിയോടെയാണ് കുഞ്ഞാലിക്കുട്ടി നേരിട്ടതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് യോഗത്തിൽ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയെന്നാണ് വിവരം. മുഈനലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അവശ്യത്തിന് വേണ്ടത്ര പിന്തുണ യോഗത്തിൽ കിട്ടിയില്ലെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇത് ലീഗിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെടുന്നു എന്ന സൂചനയാണെന്ന വികാരമാണ് പൊതുവിൽ ഉയരുന്നത്.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യവിമർശനം നടത്തിയ മുഈനലി തങ്ങളുടെ കാര്യത്തിൽ എന്ത് വേണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് തീരുമാനിക്കും. ഇന്നലെ ഉന്നതാധികാരസമിതിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇന്ന് തങ്ങളെ ബോധ്യപെടുത്തി വിഷയം അവസാനിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. മുഈനലി തങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ആദ്യം ആലോചിച്ചിരുന്നെങ്കിലും പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ ഒത്തുത്തീർപ്പ് ഉണ്ടാകുകയായിരുന്നു.ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികൾ അംഗീരിച്ചതോടെയാണ് അച്ചടക്ക നടപടിയിൽ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശ വാദം. എന്നാൽ മുഈനലിയെ അനുകൂലിക്കുന്നവർ ഇത് തള്ളുകയാണ്.

മുസ്‌ലിം ലീഗ് യോഗത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംഎ‍ൽഎയെ ഒറ്റപ്പെടുത്തിയെന്ന ഏഷ്യാനെറ്റ് വാർത്തക്ക് പിന്നാലെ ഇത് നിഷേധിച്ച് ലീഗ് നേതാക്കളായ കെ.പി.എ.മജീദ് എംഎ‍ൽഎയും പി.എം.എ സലാമും രംഗത്തുവന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാർത്ത അവാസ്തവമാണെന്ന് കെ.പി.എ മജീദ് പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ചേരി തിരിഞ്ഞിട്ടില്ല. ലീഗ് യോഗത്തിൽ തർക്കങ്ങളുമുണ്ടായിട്ടില്ല. ഐകകണ്ഠ്യനെയാണ് തീരുമാനങ്ങളെല്ലാം എടുത്തതെന്നും ലീഗ് നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

മുഈനലി വാർത്തസമ്മേളനത്തിൽ നടത്തിയ പരസ്യ വിമർശനം തെറ്റായെന്ന് എല്ലാവരും സമ്മതിച്ചെങ്കിലും നടപടിയെടുക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് കുടുംബം ബോധ്യപ്പെടുത്തി. വിഷയം കുടുംബ പ്രശ്‌നമായി മാറുന്ന സാഹചര്യമുണ്ടാകുന്നതും ഹൈദരലി തങ്ങൾ രോഗാവസ്ഥയിലാണെന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി. യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. വിഷയം നടന്നത് ലീഗ് ആസ്ഥാനത്തായതിനാലും ചന്ദ്രികയെക്കുറിച്ചായതിനാലും തങ്ങൾക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നുമായിരുന്നു അവർ അറിയിച്ചത്.

ഇതോടെ നടപടി, യോഗത്തിൽ വേണ്ടെന്ന നിലപാടിലേക്ക് നേതാക്കൾ എത്തുകയും അധ്യക്ഷനായ പിതാവ് ഹൈദരലി തങ്ങൾതന്നെ തീരുമാനമെടുക്കട്ടെ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. താൻ കക്ഷിയായ പ്രശ്‌നമായതിനാൽ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്നലെ വാർത്താസമ്മേളനത്തിലും കുഞ്ഞാലിക്കുട്ടി ഒരു വാക്കും പറഞ്ഞിരുന്നില്ല. സാദിഖലി തങ്ങളാണ് മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൽ വിശദീകരിക്കുന്നത്.അതിനിടെ മുസ്ലിംലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടയാണുണ്ടായത്. മുഈനലി തങ്ങള്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. യോഗത്തില്‍ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

 

Top