ക്രിസ്ത്യാനികളുടെ ആരോപണത്തെ നിലക്ക് നിർത്താൻ മുരളീധരനും !ലീഗിന് കൂടുതല്‍ സീറ്റ് കൊടുക്കണം. ലവ് ജിഹാദും ,ഹാഗിയ സോഫിയ വിഷയത്തിലും ഇടഞ്ഞ ക്രിസ്ത്യാനികൾ വീണ്ടും പ്രതിരോധത്തിൽ

കൊച്ചി:കോൺഗ്രസിൽ പിടിമുറുക്കി യുഡിഎഫ് ആധിപത്യം ഏറ്റെടുത്തിരിക്കുന്ന മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ .മുസ്ലിം ലീഗിന് ഇത്തവണ കൂടുതൽ സീറ്റ് നൽകണം എന്നാണു മുരളീധരൻ പറയുന്നത് .35 സീറ്റുകള്‍ വരെ വേണമെന്നാണ് ലീഗിന്റെ ആവശ്യം എന്ത് വന്നാലും 30 സീറ്റില്‍ കുറഞ്ഞ വിട്ടുവീഴ്ചയ്ക്ക് ലീഗ് നേതൃത്വം തയ്യാറാവുകയില്ല .അതിനിടയിൽ ആണ് മുരളി ലീഗിനെ പിന്തുണച്ച് എത്തിയിരിക്കുന്നത് .ലവ് ജിഹാദ് ,ഹാഗിയ സോഫിയ വിഷയങ്ങളിൽ ക്രിസ്ത്യൻ മത സമൂഹം യുഡിഎഫിനും കോൺഗ്രസിനും എതിരെ പടയൊരുക്കം നടത്തുമ്പോഴാണ് മുസ്ലിം ലീഗിനെ പിന്തുണച്ചുകൊണ്ട് മുരളി രംഗത്ത് വന്നിരിക്കുന്നത് .ഇത് ക്രിസ്ത്യാനികൾക്ക് എതിരെയുള്ള നീക്കമെന്നും വിലയിരുത്തുന്നവരുണ്ട് . മുസ്ലിം ലീഗ് കോൺഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കയാണ് എന്നുപോലും ചില ക്രിസ്ത്യൻ സമുദായ നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു .

ഒരുകാലത്ത് മുസ്ലീം ലീഗിന്റെ കടുത്ത വിമര്‍ശകനായിരുന്നു കെ മുരളീധരന്‍. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി വിവാദ സമയത്ത് അതി രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു മുരളീധരന്‍ ഉന്നയിച്ചിരുന്നത്. ആ സമയത്ത് മുരളിയ്‌ക്കെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്ന സാഹചര്യവും ഉണ്ടായിരുന്നു.എന്നാല്‍ ഏറെ നാളായി മുസ്ലീം ലീഗുമായി കെ മുരളീധരന് അടുത്ത ബന്ധമാണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണം ഉണ്ടാക്കിയതിനേയും കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നതിനേയും കെ മുരളീധരന്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.മുസ്ലീം ലീഗിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം എന്നാണ് ഇപ്പോള്‍ കെ മുരളീധരന്‍ പറഞ്ഞിരിക്കുന്നത്. മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടയില്‍ മുരളീധരന്റെ പ്രതികരണം കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.യുഡിഎഫില്‍ നിന്ന് പ്രധാനപ്പെട്ട രണ്ട് ഘടകകക്ഷികള്‍ ആണ് മുന്നണി വിട്ടുപോയിട്ടുള്ളത്. ആ സീറ്റുകള്‍ വീതം വയ്ക്കുമ്പോള്‍ മുസ്ലം ലീഗിന് അര്‍ഹമായ പ്രാതിന്ധ്യം കൊടുക്കണം എന്നാണ് മുരളീധരന്‍ പറയുന്നത്. ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണി വിട്ടതോടെ 23 സീറ്റുകളുടെ ഒഴിവാണ് യുഡിഎഫില്‍ വന്നിട്ടുള്ളത്.

ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണം എന്ന ആവശ്യം മുസ്ലീം ലീഗ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല, കൂടുതല്‍ സീറ്റ് ചോദിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ആലോചിച്ചിട്ടല്ല എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പോലും പ്രതികരിച്ചത്. അതിനിടെയാണ് മുരളീധരന്‍ ഇത്തരം ഒരു പരസ്യ പരാമര്‍ശം നടത്തിയത്. ലീഗ് സംസ്ഥാന സമിതി സീറ്റുകളുടെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ജില്ലയില്‍ ഇത്തവണ രണ്ട് സീറ്റുകള്‍ അധികമായി വേണം എന്നാണ് ആവശ്യം. വടകര, പേരാമ്പ്ര, ബേപ്പൂര്‍ സീറ്റുകളില്‍ ഏതെങ്കിലും രണ്ടെണ്ണം ലീഗിന് വിട്ടുകിട്ടണം എന്നതാണ് ആവശ്യം. ഇതില്‍ ബേപ്പൂര്‍ കോണ്‍ഗ്രസിന്റെ സീറ്റാണ്.

ഇതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തിനെതിരേയും കെ മുരളീധരന്‍ പ്രതികരിച്ചിട്ടുണ്ട്. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് ജയിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. അങ്ങനെ സീറ്റ് നല്‍കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് മുരളി പറയുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് എല്ലാവര്‍ക്കും സീറ്റ് നല്‍കണം എന്നും കെ മുരളീധരന്‍ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അതിനായി കൂടുതല്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകളും നടക്കുകയാണ്. പിസി ജോര്‍ജ്ജ് അടക്കം, നേരത്തെ മാറ്റിനിര്‍ത്തിയ ചിലരും ഇത്തവണ മുന്നണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഡിഎഫില്‍ മുസ്ലീം ലീഗിന് അപ്രമാദിത്തമുണ്ടെന്ന രീതിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന് വഴിവച്ചത് അതാണെന്നാണ് വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയ്ക്ക് വഴിവച്ചതും ഇത് തന്നെയാണെന്ന് വിലയിരുത്തലുണ്ട്.നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കുടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. അതിനിടെ കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റുകള്‍ അധികം വേണമെന്ന ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ചുകഴിഞ്ഞു. ഈ സംഭവങ്ങള്‍ക്കിടയിലാണ് ലീഗിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയും ആയ കെ മുരളീധരന്‍ രംഗത്ത് വരുന്നത്. ഇത് പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിവയ്ക്കുന്നത്.

Top